Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് രോഗികൾക്കായി 'വീട്ടുകാരെ വിളിക്കാം' പദ്ധതി, വീഡിയോ കോളിലൂടെ സംസാരിക്കാം

തിരുവനന്തപുരം: കൊവിഡ് രോഗത്തെ അതിജീവിക്കൽ ഒട്ടും എളുപ്പമുളളതല്ല. രോഗികളുടെ ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും പ്രധാനമാണ്. പ്രത്യേകിച്ചും കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞാൽ എല്ലാവരിൽ നിന്നും അകന്ന് കഴിയണം എന്നുളള സാഹചര്യത്തിൽ. ആശുപത്രിയിലുളള കൊവിഡ് രോഗികൾക്ക് വീട്ടുകാരെ കണ്ട് സംസാരിക്കാനുളള വഴിയൊരുക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ.

ആരോഗ്യമന്ത്രി വീണ ജോർജിന്റെ വാക്കുകൾ: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതിക്ക് തുടക്കമായി. ആറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ബാലരാമപുരം സ്വദേശിയെ (33) വീഡിയോ കോളിലൂടെ കണ്ട് സംസാരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാര്‍ഡിലെ ഡോക്ടര്‍മാരുമായും സംസാരിച്ചു. മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കോവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയത്.

veena

ജമ്മു കശ്മീർ: പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം- ചിത്രങ്ങൾ

മെഡിക്കല്‍ കോളേജ് ആശുപത്രി ഇന്‍ഫര്‍മേഷനില്‍ ഇതിനായി 3 പേരെ നിയമിച്ചിട്ടുണ്ട്. എല്ലാ കോവിഡ് വാര്‍ഡുകളിലും ഫോണും ടാബും നല്‍കുന്നതാണ്. വീട്ടിലുള്ളവര്‍ രോഗിയുടെ വിവരങ്ങള്‍ എസ്.എം.എസ്. അയച്ചാല്‍ ആ രോഗികളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനുള്ള സൗകര്യം ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നതാണ്.

പാവപ്പെട്ട രോഗികള്‍ക്ക് ഇതേറെ സഹായകരമാണ്. വീട്ടുകാരെ നേരില്‍ കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സാധിക്കും. ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതല്‍ 5 മണിവരെ വീഡിയോ കോള്‍ വഴി തിരികെ വിളിക്കുന്നതാണ്. നാളെ മുതല്‍ ഈ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്റെ 0471 2528225 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+