തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം അഗ്നിപർവ്വതത്തിന് മുകളിൽ; സ്ഥിതി അതീവ ഗുരുതരമെന്ന് കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം; തലസ്ഥാനത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമ്പർക്കത്തിലൂടെ രോഗികൾ കൂടുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം നഗരത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാരേയും രണ്ട് ദിവസത്തിനുള്ള ആന്റിനജൻ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

കുന്നത്തുകാൽ സ്വദേശിയായ സെമാറ്റോയുടെ ഡെലിവറി ബോയിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ചയായിരുന്നു രോഗലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാൾ പാളയം മത്സ്യ മാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു കഴിഞ്ഞിരുന്നു. നഗരത്തിലെ പ്രധാന ഹോട്ടലുകളിലും സ്ഥലങ്ങളിലുമെല്ലാം ഇയാൾ പോയിട്ടുണ്ട്. ക്വാറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചതിലൂടെയാകും ഇയാൾക്ക് രോഗം പകർന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.

covidtvm-1593924

അതിനിടെ രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവിൽപ്പനകാരന് കന്യാകുമാരി ബന്ധപ്പമുള്ളതായി കണ്ടെത്തി. രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസന്റേറ്റീവിന് ധാരളം ഡോക്ടർമാരുമായി ബന്ധമുണ്ട്. അതേസമയം തിരുവനന്തപുരത്ത് 4 നിയന്ത്രണ മേഖലകൾ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം തിരുവനന്തപുരത്തെ തീവ്രമേഖലകളിലും ജനസാന്ദ്രത കൂടിയ വാർഡുകളിലും ആന്റിജൻ പരിശോധന വ്യാപമാക്കുമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ പറഞ്ഞു. അതേസമയം ഇവിടെ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കേണ്ട സാഹചര്യമില്ല. ടെസ്റ്റ് കിറ്റുകൾ ലഭ്യമായി കഴിഞ്ഞു. വിമനത്താവളത്തിൽ ആന്റിജൻ പരിശോധ തുടങ്ങിയെന്നും കളക്ടർ വ്യക്തമാക്കി. ജില്ലയിൽ ശനിയാഴ്ച 16 പേർക്കാണ് കൊവിഡ് സ്ഥിപീകരിച്ചത്.

സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന്‍ ദില്ലിയിലേക്ക്സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന്‍ ദില്ലിയിലേക്ക്

Thiruvananthapuram
English summary
Covid situation in thiruvananthapuram is serious says Katakampally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X