Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച 166 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ, രാവിലെ 10 മുതൽ 3 വരെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച 166 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ നൽകുമെന്ന് കളക്ടർ നവജ്യോത് സിംഗ് ഖോസ അറിയിച്ചു. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ, രാവിലെ 10 മണി മുതൽ വൈകുന്നേരം 3 വരെ, മൂന്നു സെഷനുകളിലായി സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിനേഷൻ ഉണ്ടായിരിക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും അനുബന്ധരോഗങ്ങളുള്ള 45നും 59 നും ഇടയിൽ പ്രായമുള്ളവർക്കും വാക്‌സിനേഷൻ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

covid

45 മുതൽ 59 വയസ്സ് വരെയുള്ള പൗരന്മാരുടെ കോവിഡ് വാക്‌സിനേഷൻ യോഗ്യത നിർണ്ണ യിക്കുന്നതിനുള്ള നിർദ്ദിഷ്ട കോമോർബിഡിറ്റികൾ/ രോഗാവസ്ഥകൾ ഇവയാണ്
1.കഴിഞ്ഞ ഒരു വർഷത്തിനിടെ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടിവന്നിട്ടുള്ളവർ.
2. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ള വർ/ ഹൃദയം പ്രവർത്തിക്കുന്നതിനായി ലെഫ്റ്റ് വെൻട്രികുലാർ അസ്സിസ്റ്റ്‌ ഡിവൈസ് ഘടിപ്പിച്ചിട്ടുള്ളവർ
3. എക്കോ ടെസ്റ്റിലൂടെ ഹൃദയപ്രവർത്തനം പരിശോധിക്കുമ്പോൾ എജെക്ഷൻ ട്രാക്ഷൻ 40 ശതമാനത്തിൽ താഴെയുള്ളവർ
4. ഹൃദയവാൽവിന് മിതമായ / കഠിനമായ തകരാറുള്ളവർ( നേരിയതല്ലാത്ത)
5.കഠിനമായ പൾമണറി ഹൈപ്പർ ടെൻഷനോടൊപ്പമുള്ള ജന്മനാലുള്ള ഹൃദ്രോഗം
6. ബൈപാസ് സർജറിയോ ആൻജിയോപ്ലസ്റ്റിയോ വേണ്ടി വന്നിട്ടുള്ളതോ പ്രമേഹമോ അമിത രക്ത സമ്മർദ്ദമോ ഒപ്പമുള്ളതോ ആയ ഹൃദ്രോഗം
7. ആൻജയ്നയോടൊപ്പം അമിത രക്തസമ്മർദത്തിനോ പ്രമേഹത്തിനോ ചികിത്സയിലുള്ളവർ
8.രക്തസമ്മർദ്ദം / പ്രമേഹത്തോടു കൂടി പക്ഷാഘാതത്തിന് ചികിത്സയിലുള്ളവർ ( CT/ MRI report അനിവാര്യം )
9.രക്താതിസമ്മർദ്ദം / പ്രമേഹത്തോടുകൂടി പൾമണറി ആർട്ടറി ഹൈപ്പർടെൻഷന് ചികിത്സയിലുള്ളവർ
10. അമിത രക്ത സമ്മർദ്ദത്തോടൊപ്പം 10 വർഷത്തിലധികമായി പ്രമേഹമോ / പ്രമേഹം മൂലമുള്ള സങ്കീർണ്ണതകളോ ഉള്ളവർ
11.വൃക്ക/ കരൾ / ഹെമറ്റോപോയറ്റിക് സ്റ്റം സെൽ ട്രാൻസ്പ്ലാന്റ് കഴിഞ്ഞവർ /വെയിറ്റ് ലിസ്റ്റിലുള്ളവർ
12. ഡയാലിസിസിന് വിധേയമാകു ന്നവർ
13. ദീർഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകൾ പോലെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ
14.സിറോസിസ് മൂലം സങ്കീർണതകൾ അനുഭവിക്കുന്നവർ
15.കഴിഞ്ഞ രണ്ടു വർഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നേരിടുന്നവർ(FEVI 16. ലിംഫോമ /ലുക്കിമിയ /മൈലോമ
17. 2020 ജൂലൈ ഒന്നിനു ശേഷം ഏതെങ്കിലും തരം ക്യാൻസർ രോഗനിർണ്ണയം കഴിഞ്ഞവർ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള ക്യാൻസർ രോഗത്തിന് ഇപ്പോൾ ചികിത്സയിലുള്ളവർ
18. സിക്കിൾ സെൽ ഡിസീസ്/ ബോൺമാരോ ഫെയിലുവർ /എപ്ലാസ്റ്റിക് അനീമിയ /തലാസീമിയ മേജർ
19. പ്രൈമറി ഇമ്യൂണോ ഡെഫിഷ്യൻസി രോഗങ്ങൾ/എച്ച്ഐവി ഇൻഫെക്ഷൻ
20. ബുദ്ധി വൈകല്യമുള്ളവർ/ മസ്കുലാർ ഡിസ്ട്രോഫി /ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയിൽ തകരാർ ഉണ്ടായിട്ടുള്ളവർ /ഉയർന്ന പിന്തുണ- സഹായം ആവശ്യമുള്ള വൈകല്യമുള്ളവർ/ ബധിരത, അന്ധത ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവർ
45 മുതൽ 59 വയസ്സ് വരെയുള്ളവർ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്റ്റീഷണർ നൽകിയ
അനെക്സർ 1( ബി ) എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിൻ അപ്ലിക്കേഷനിൽ നിന്നും ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+