Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് പടരുന്നു; 262 തടവുകാർക്ക് രോഗം

പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് പടരുന്നു; 262 തടവുകാർക്ക് രോഗം

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് പടരുന്നതായി റിപ്പോർട്ട്. 262 തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ജില്ലയിലെ കൊവിഡ് സ്ഥിതിയെ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടാണ്. കഴിഞ്ഞ മൂന്നു ദിവസമായി തുടർച്ച തടവുകാർക്ക് കൊവിഡ് ആൻറിജൻ പരിശോധന നടത്തിയിരുന്നു.

ഈ പരിശോധനയിലാണ് തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രോഗം ബാധിച്ച തടവുകാരെ പ്രത്യേകം ബ്ലോക്കിലേക്ക് മാറ്റി. 936 പരിശോധനകളാണ് നടന്നത്. ഇതിൽ 262 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗബാധിതരായവർക്ക് പ്രത്യേകം ചികിത്സയും ഡോക്ടർമാരുടെ സൗകര്യവും വേണ്ടത് ഉണ്ട്.

poojappura

ഇതിനായി ഡോക്ടർമാരെ നിയമിക്കണമെന്ന് ജയിൽ സൂപ്രണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ കേരളത്തിലുടനീളമുള്ള ജയിലുകളിൽ 488 തടവുകാർക്കാണ് ആകെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. അതേ സമയം കണ്ണൂർ സെൻട്രൽ ജയിലിലെ 10 തടവുകാർ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട് കാസർഗോഡ് എന്നീ ജില്ലകളിൽ നിന്നും എത്തിയ പ്രതികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇവരെ മറ്റൊരു പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിലെ മുഴുവൻ തടവുകാരെയും പരിശോധിച്ചുവരികയാണ്.അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് പുതിയ നിർദ്ദേശങ്ങൾ സ്വീകരിച്ചത്. നാളെ സംസ്ഥാനത്തുടനീളം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും . അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും. കെ എസ് ആർ ടി സി സർവീസുകൾ യാത്രക്കാരുടെ ആവശ്യാനുസരണം മാത്രം പ്രവർത്തിക്കും. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണ്.

നാളെയും അടുത്ത ഞായറാഴ്ചയുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടായിരിക്കുന്നത്. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 20 പേർക്ക് മാത്രമാകും പങ്കെടുക്കുവാൻ അനുമതിയുള്ളത്. എന്നാൽ , നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. ഹോട്ടലുകളിൽ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പാഴ്സൽ സൗകര്യം ലഭ്യമാകും.

ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി സ്കൂളുകളിൽ ഓൺലൈൻ പഠനം ക്രമീകരിച്ചിട്ടുണ്ട്. ഒന്നു മുതൽ ഒൻപത് വരെയുള്ള വിദ്യാർഥികൾ നേരിട്ട് സ്കൂളിലെത്തി പഠിക്കേണ്ടതില്ല പകരം ഓൺലൈൻ തരത്തിലാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ. ഇതിനു വേണ്ടി പ്രത്യേകം ടൈംടേബിളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+