തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ലക്ഷ്മണ രേഖ വരച്ച് സിപിഎം, തിരഞ്ഞെടുപ്പ് ഓര്‍ക്കണം!!

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സിപിഎം. ഏറ്റവുമധികം ജാഗ്രത പാലിക്കേണ്ടത് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാണെന്ന് പാര്‍ട്ടിയില്‍ നിന്ന് നിര്‍ദേശം വന്നിരിക്കുകയാണ്. ദുരൂഹതയുള്ള വ്യക്തികളെ മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. എന്ത് തീരുമാനം എടുക്കുമ്പോഴും കൂടിയാലോചനകള്‍ വേണമെന്നും സിപിഎം അഭിപ്രായപ്പെട്ടു. അതേസമയം സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സംഭവത്തിലാണ് സിപിഎമ്മിന്റെ ഇടപെടല്‍.

1

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കര്‍ശനമായ നിര്‍ദേശങ്ങളാണ് സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയത്. തിരഞ്ഞെടുപ്പ് അടുത്ത് വരികയാണെന്ന ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം സ്റ്റാഫ് അംഗങ്ങളെ ഓര്‍മിപ്പിച്ചു. നേരത്തെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ തോന്നിയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കായുള്ള യോഗം വിളിക്കാനും തീരുമാനം. പാര്‍ട്ടി നിര്‍ദേശിക്കുന്നവരെയാണ് സ്റ്റാഫംഗങ്ങളായി നിയമിക്കുന്നത്.

ഇത്തരം തീരുമാനങ്ങള്‍ നിര്‍ദേശിക്കുന്നത് കൊണ്ട് അതിന്റെ ധാര്‍മിക ബാധ്യത പാര്‍ട്ടിക്കും ഉണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. സ്റ്റാഫ് അംഗങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടം കര്‍ശനമാക്കാനും ഓരോരുത്തരെയും പാര്‍ട്ടിയുടെ കര്‍ശന നിരീക്ഷണത്തിന് ഉള്ളില്‍ കൊണ്ടുവരാനുമാണ് സിപിഎമ്മിന്റെ നീക്കം. കഴിഞ്ഞ ദിവസം മന്ത്രി ഇപി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തില്‍ നിന്ന് രാജി എഴുതി വാങ്ങിയ നടപടിയുമുണ്ടായിരുന്നു. മന്ത്രിമാരുടെ വകുപ്പില്‍ അടക്കം സിപിഎം കാര്യങ്ങള്‍ കടുപ്പിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പാര്‍ട്ടി നോമിനികളായി വിവിധ മന്ത്രി ഓഫീസുകളില്‍ തുടരുന്നവര്‍ പാര്‍ട്ടി പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയില്‍ ഊന്നിയായിരുന്നു യോഗം നടന്നത്. ആരോപണങ്ങള്‍ക്ക് വഴിയൊരുക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും ഉണ്ടാകരുതെന്നാണ് നിര്‍ദേശം. ഒരു തീരുമാനം എടുക്കുന്നത് കൊണ്ട് ആരോപണങ്ങളും ആക്ഷേപങ്ങളും വരാനിടയുണ്ടെന്ന് മുന്‍കൂട്ടി കാണാന്‍ സാധിക്കണമെന്നും, അതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നിരുന്നു.

Thiruvananthapuram
English summary
cpm announces strict guidelines for minister's personal staff's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X