Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലരാമപുരത്ത് ബിജെപി –സിപിഎം പ്രകടനത്തിൽ അക്രമം; ഇരുന്നൂറോളം പേർക്കെതിരെ കേസ്!!

ബാലരാമപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് ബിജെപിയും തുടർന്ന് സിപിഎമ്മും നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസ്സെടുത്തു. ഹർത്താലിന് മുന്നോടിയായി കഴിഞ്ഞ ദിവസം ബിജെപി നടത്തിയ പ്രകടനത്തിനിടെ ബാലരാമപുരം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെ ഫ്ലക്സുകൾ നശിപ്പിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്.

ബുധനാഴ്ച വൈകിട്ട് ബാലരാമപുരത്ത് നടത്തിയ പ്രകടനത്തിൽ ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന്റെ മുൻഭാഗത്തെ ഗ്ലാസിന് നേരെ കല്ലേറുണ്ടായി. ഇതിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ പ്രകടനത്തിനിടെ ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി നോർത്ത് പ്രസിഡന്റ് പുന്നക്കാട് ബിജുവിന്റെ രാജകുമാരി ടെക്സ്റ്റൈൽ കടയുടെ മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞുതകർത്തു. ബൈക്കിലെത്തിയ അക്രമിസംഘം ബാലരാമപുരത്ത് മൂന്ന് കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസുകൾ എറിഞ്ഞുതകർത്തു.

Balaramapuram

ശബരിമല കർമ്മ സമിതി പ്രവർത്തകർ ബുധനാഴ്ച രാത്രിയിലും ഇന്നലെയും പലേടത്തും അക്രമങ്ങൾ നടന്നു. ഇന്നലെ രാവിലെ ഗ്രാമം ജംഗ്ഷന് സമീപമുള്ല വാട്ടർ അതോറിട്ടിയുടെ ഓഫീസിന് നേരെ കല്ലേറുണ്ടായി. ഓഫീസിനുള്ളിലുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങിയോടി. ഓഫീസിന്റെ ജനാലച്ചില്ലുകൾ തകർന്നു. പൊലീസെത്തി പ്രകടനക്കാരെ വിരട്ടിയോടിച്ചു.

പലയിടങ്ങളിലും സംഘർഷാവസ്ഥ സൃഷ്ടിയ്ക്കാൻ വാഹനങ്ങൾക്ക് നേരെയും സർക്കാർ സ്ഥാപനങ്ങൾക്കു നേരെയും കല്ലേറു നടന്നു. കൂട്ടപ്പനക്ക് സമീപം ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ടു പേരെ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ ആക്രമിച്ചു. എൽ.ഡി.എഫ് പ്രവർത്തകർ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ചിരുന്ന അയ്യപ്പന്റെ ചിത്രവും കൃഷ്ണൻകോവിൽ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ശബരിമല കർമ്മസമിതി ഓഫീസും അതിനുള്ളിൽ സ്ഥാപിച്ചിരുന്ന അയ്യപ്പന്റെ ഛായാചിത്രവും തകർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+