Get Updates
Get notified of breaking news, exclusive insights, and must-see stories!

അണ്ടൂർക്കോണത്ത് സിപിഎം - കോൺഗ്രസ് സംഘർഷം; രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു!!

പോത്തൻകോട്: അണ്ടൂർകോണത്ത് സിപിഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. സിപിഎം കണിയാപുരം ബ്രാഞ്ച് സെക്രട്ടറി ഹരീഷ്‌‌കുമാർ (36), ഡിവൈഎഫ്ഐ കണിയാപുരം മേഖലാ സെക്രട്ടറി റഫീക്ക് (31) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകനെന്ന് പറയപ്പെടുന്ന ജെസീനെ (30) മെ‌ഡിക്കൽ കോളേജ് പരിസരത്ത് നിന്ന് പൊലീസ് പിടികൂടി. സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയെത്തിയതായിരുന്നു ജെസീൻ. കഴിഞ്ഞദിവസം അണ്ടൂർക്കോണം ജംഗ്ഷനിൽ കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ് പ്രവർത്തകനായ നജിമിനെ കഴിഞ്ഞദിവസം ഇടുമായി ബന്ധപ്പെട്ട് പട്ടിക കഷണത്തിന് സിപിഎം പ്രവർത്തകർ അടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

Anto

പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നജിം ഡിസ്ചാർജായി വന്നതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും സംഘർഷമുണ്ടായത്. ഏതാനും ആഴ്ചകൾക്കകം അണ്ടൂർക്കോണം ബ്ളോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമി സംഘത്തിനായി തെരച്ചിൽ ശക്തമാക്കിയതായി പോത്തൻകോട് സി.ഐ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+