തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളി

Google Oneindia Malayalam News

തിരുവനന്തപുരം: വനിത സംവരണ വാര്‍ഡുകളില്‍ ഭര്‍ത്താവിന്റെ ചിത്രമുള്ള പോസ്റ്ററുകളുമായി വോട്ട് തേടേണ്ട ഗതികേടുള്ള സ്ഥാനാര്‍ത്ഥികളുള്ള നാട് തന്നെയാണ് ഇപ്പോഴും കേരളം. സംവരണം ആയതുകൊണ്ട് മാത്രം വനിതകളെ മത്സരിപ്പിക്കുന്നു എന്നതാണ് പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്.

കൊച്ചി പിടിക്കാന്‍ സിപിഎം; നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും... വന്‍ നേതാക്കളിറങ്ങുന്നു, ഇത്തവണ കളിമാറുംകൊച്ചി പിടിക്കാന്‍ സിപിഎം; നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും... വന്‍ നേതാക്കളിറങ്ങുന്നു, ഇത്തവണ കളിമാറും

എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ഏറെ പ്രതീക്ഷ പകരുന്ന ഒന്നാണ്. 66 ശതമാനം സ്ഥാനാര്‍ത്ഥികളും വനിതകളാണ് എന്നത് തന്നെയാണ് സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുടെ പ്രത്യേകത. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തിരുവനന്തപുരത്തെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍... (സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾക്ക് കടപ്പാട്: ദേശാഭിമാനി)

Recommended Video

cmsvideo
തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നിലനിർത്താൻ ചരിത്ര നീക്കവുമായി സിപിഎം: പട്ടികയിൽ 66 ശതമാനം വനിതാ സ്ഥാനാർഥികൾ
തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൊത്തം 100 വാര്‍ഡുകള്‍ ആണുള്ളത്. ഇതില്‍ 70 വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സരിക്കുക. സിപിഐ 17 വാര്‍ഡുകളിലും ജനതാദള്‍ എസ്, എല്‍ജെഡി എന്നിവര്‍ രണ്ട് വീതം വാര്‍ഡുകളിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍, എന്‍സിപി എന്നിവര്‍ക്ക് ഓരോ വാര്‍ഡ് വീതവും ആണ് മത്സരിക്കാന്‍ ലഭിക്കുക. ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും.

66 ശതമാനം സ്ത്രീകള്‍

66 ശതമാനം സ്ത്രീകള്‍


തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും സ്ത്രീകളാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേക. 70 വാര്‍ഡികളില്‍ 46 എണ്ണത്തിലും സ്ത്രീകളാണ് സ്ഥാനാര്‍ത്ഥികള്‍. അഞ്ച് ജനറല്‍ സീറ്റിലും സ്ത്രീകള്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

കണക്ക് നോക്കാതെ...

കണക്ക് നോക്കാതെ...

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 50 ശതമാനമാണ് സ്ത്രീ സംവരണം. ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും ആ കണക്ക് പൂര്‍ത്തിയാക്കാന്‍ വേണ്ടി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ നെട്ടോട്ടമാകും. പലപ്പോഴും ഭര്‍ത്താവിന്റെ നോമിനിയായി ഭാര്യ മത്സരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.

ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് ഇത്തവണത്തെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക.

മൂന്നിലൊന്ന് യുവാക്കള്‍

മൂന്നിലൊന്ന് യുവാക്കള്‍

സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നിലൊന്നും യുവാക്കള്‍ക്ക് നല്‍കി എന്ന പ്രത്യേകതയും ഇത്തവണത്തെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്കുണ്ട്. 23 പേരാണ് യുവ സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 15 പേര്‍ 30 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് എന്ന പ്രത്യേകതയും ഉണ്ട്.

വിദ്യാഭ്യാസ യോഗ്യതയിലും മുന്നില്‍

വിദ്യാഭ്യാസ യോഗ്യതയിലും മുന്നില്‍

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനും ഇത്തവണ സിപിഎം ശ്രദ്ധിച്ചിട്ടുണ്ട്. 70 സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേര്‍ പ്രൊഫഷണല്‍ ഡിഗ്രി യോഗ്യതയായുള്ളവരാണ്. മൂന്ന് പേര്‍ ബിരുദാനന്തര ബിരുദമുള്ളവരും ആണ്. 25 പേര്‍ ബിരുദധാരികളാണ്.

ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ 19 ഡിവിഷനുകളിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. സിപിഐ നാലിടത്തും ജനതാദള്‍ എസ്, എല്‍ജെഡി, ജോസ് കെ മാണി വിഭാഗം എന്നിവര്‍ ഓരോ ഡിവിഷനുകളിലും മത്സരിക്കും. 26 ഡിവിഷനുകളുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നിലവില്‍ യുഡിഎഫ് ആണ് ഭരിക്കുന്നത്.

ബാക്കി സ്ഥാനാര്‍ത്ഥികള്‍

ബാക്കി സ്ഥാനാര്‍ത്ഥികള്‍

സിപിഐയുടെ തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി പട്ടിക നവംബര്‍ 7, ശനിയാഴ്ച പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പാര്‍ട്ടികളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെക്കുറേ പൂര്‍ത്തിയായിക്കഴിഞ്ഞു. ബിജെപി നിര്‍ണായക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യമേ ഇത്തവണ ഇടതുപക്ഷത്തിനുള്ളു.

 തിരുവനന്തപുരത്തെ ബിജെപിയില്‍ പ്രതിസന്ധി; നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, നേതൃത്വത്തിനെതിരെ വിമര്‍ശനം തിരുവനന്തപുരത്തെ ബിജെപിയില്‍ പ്രതിസന്ധി; നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, നേതൃത്വത്തിനെതിരെ വിമര്‍ശനം

 തദ്ദേശ തിരഞ്ഞെടുപ്പ്: യഥാസമയം കണക്ക് നൽകിയില്ല; 81 പേരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി!! തദ്ദേശ തിരഞ്ഞെടുപ്പ്: യഥാസമയം കണക്ക് നൽകിയില്ല; 81 പേരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി!!

Thiruvananthapuram
English summary
CPM declares candidate list with 66 percentage women, in Thiruvananthapuram Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X