• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇല്ലാത്ത കത്തിന്റെ പേരില്‍ നടത്തുന്ന സമരാഭാസം'; രചനയും സംവിധാനവും മനോരമയാണെന്ന് ആനാവൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് മലയാള മനോരമയ്‌ക്കെതിരെ ആരോപണവുമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്ത്. മനോരമയുടെ ഊരാക്കുടുക്ക് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ആനാവൂര്‍ നാഗപ്പന്‍ കടുത്ത ആരോപണവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ കോണ്‍ഗ്രസും ബി ജെ പിയും ഇല്ലാത്ത കത്തിന്റെ പേരില്‍ നടത്തുന്ന സമരാഭാസം സി പി എമ്മിന് ഊരാക്കുടുക്ക് ആയെന്ന വിചിത്രമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് മലയാള മനോരമയെന്ന് ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ സമരനാടകത്തിന്റെ രചനയും സംവിധാനവും മനോരമയാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചയോടെ മാധ്യമങ്ങള്‍ പോകുമ്പോ പിന്നാലെ പിരിഞ്ഞ് പോകുന്നു. ഇതിന് എരിവും പുളിയും പകരുന്നതും, തിരക്കഥ മെനയുന്നതും മനോരമയാണ്. ഇതേ മനോരമ ഏതെങ്കിലും ജനകീയ സമരം നടക്കുമ്പോള്‍ അതേകുറിച്ച് എങ്ങനെയാണ് വാര്‍ത്ത കൊടുക്കുന്നത് എന്ന് കേരളത്തിനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

മനോരമയുടെ ഊരാക്കുടുക്ക്
തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത കത്തിന്റെ പേരില്‍ നടത്തുന്ന സമരാഭാസം സിപിഐ എം ന് ഊരാക്കുടുക്ക് ആയെന്ന വിചിത്രമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് മലയാള മനോരമ. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാത്തതും, ഗതാഗതം തടസപ്പെടുന്നതും അതിന് കാരണക്കാരായ കോണ്‍ഗ്രസ്സ് ബിജെപി സമരക്കാരല്ല , മറിച്ച് സി പി ഐ എം ആണെന്ന മനോരമയുടെ കണ്ടെത്തലില്‍ നിന്ന് ഒരു കാര്യം വ്യക്തമായി, ഈ സമരനാടകത്തിന്റെ രചനയും സംവിധാനവും മനോരമയാണ് നിര്‍വഹിക്കുന്നത്.

നഗരസഭയ്ക് മുന്നില്‍ നടക്കുന്നത് സമരമല്ല , ഗൂണ്ടായിസമാണ്. രാവിലെ കല്ലും, കമ്പുമായി കുറച്ചാളുകള്‍ വന്ന് പോലീസിനെ ആക്രമിക്കുന്നു, അങ്ങേയറ്റം സാമൂഹ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു, ഉച്ചയോടെ മാധ്യമങ്ങള്‍ പോകുമ്പോ പിന്നാലെ പിരിഞ്ഞ് പോകുന്നു. ഇതിന് എരിവും പുളിയും പകരുന്നതും, തിരക്കഥ മെനയുന്നതും മനോരമയാണ്. ഇതേ മനോരമ ഏതെങ്കിലും ജനകീയ സമരം നടക്കുമ്പോള്‍ അതേകുറിച്ച് എങ്ങനെയാണ് വാര്‍ത്ത കൊടുക്കുന്നത് എന്ന് കേരളത്തിനറിയാം.

ഖത്തറിലെ ലോകകപ്പ് വേദിയില്‍ നിന്ന് മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്തഖത്തറിലെ ലോകകപ്പ് വേദിയില്‍ നിന്ന് മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത

സമരം കാരണം ഉണ്ടായ കഷ്ടനഷ്ടങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടും കണ്ണീര്‍ കഥകളുമായി മനോരമ കളംനിറഞ്ഞ് തുള്ളിയേനെ. ഇതിപ്പോ മനോരമ തന്നെ സ്‌പോണ്‍സര്‍ ചെയ്ത സമരനാടകം ആയതിനാല്‍ വിചിത്രമായ ഭാഷ്യങ്ങള്‍ ചമച്ച് ഗൂഢായിസത്തെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെയും വെള്ളപൂശാനുള്ള ക്വട്ടെഷന്‍ പണിയാണ് മനോരമ ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങള്‍ക്ക് ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്ന് പത്രമുത്തശ്ശി മനസ്സിലാക്കുന്നത് നല്ലതാണ്.

ആവേശക്കൊടുമുടിയിൽ മലയാളികൾ; ലോകകപ്പ് കാണാന്‍ 23 ലക്ഷം കൊടുത്ത് വീടും സ്ഥലവും വാങ്ങി ആരാധകര്‍ആവേശക്കൊടുമുടിയിൽ മലയാളികൾ; ലോകകപ്പ് കാണാന്‍ 23 ലക്ഷം കൊടുത്ത് വീടും സ്ഥലവും വാങ്ങി ആരാധകര്‍

അതേസമയം, മനോരമയ്‌ക്കെതിരെ മറ്റൊരു പോസ്റ്റും ആനാവൂര്‍ നാഗപ്പന്‍ പങ്കുവച്ചിട്ടുണ്ട്. മനോരമ പ്രതിഷേധങ്ങളുടെ പരിധി അളക്കുന്ന ഉപകരണം ഏതാണ് എന്ന തലക്കെട്ടിലുള്ള പോസ്റ്റായിരുന്നു ഇത്. ഗവര്‍ണ്ണര്‍ക്കെതിരെ എസ്എഫ്‌ഐ ഉയര്‍ത്തിയ ഒരു ബാനറിന്റെ പേരില്‍ മുഖപ്രസംഗം തന്നെ എഴുതിയിരിക്കുകയാണ് മനോരമയെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്ക് പരിധി വേണമത്രേ. ആ ബാനര്‍ ഉയര്‍ന്നിടത്ത് നിന്ന് ഒരു വിളിപ്പാടകലെ പാര്‍ലമെന്റംഗമായ ജെബി മേത്തര്‍ ബഹു. മേയര്‍ ആര്യ രാജേന്ദ്രനെ തന്റെ പങ്കാളിയുടെ ജില്ലയെ പരാമര്‍ശിച്ച് നടത്തിയ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അവഹേളനപരവുമായ പരാമര്‍ശമോ, കഴിഞ്ഞ കുറെ ദിവസമായി മനോരമയുടെ തന്നെ തിരക്കഥ അനുസരിച്ച് നടന്ന് വരുന്ന സമരാഭാസത്തില്‍ ഉയരുന്ന അശ്ളീല മുദ്രവാക്യങ്ങളോ മനോരമയുടെ ഉപകരണം വച്ച് അളന്നപ്പോള്‍ പരിധിയ്ക്ക് അകത്തായി കാണും. അങ്ങനെയങ്കില്‍ ആ ഉപകരണം ഏതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

Thiruvananthapuram
English summary
CPM district secretary Anavoor Nagappan made strong allegations against Malayalam Manorama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X