Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമം; ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരായ പരാതിയിൽ സിപിഎം അന്വേഷണം

പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമം;ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരായ പരാതിയിൽ സിപിഎം അന്വേഷണം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ഇടത് സ്ഥാനാർഥി ജി സ്റ്റീഫനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.കെ മധുവിനെതിരെയാണ് പരാതി ഉയർന്നത്. സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയാണ് പരാതിയിൽ അന്വേഷണം നടത്തുക.

CPM

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ജയന്‍ബാബു, സി അജയകുമാര്‍, കെസി വിക്രമന്‍ എന്നിവരോട് പരാതി പരിശോധിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് സിപിഎം നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ടിലും മധുവിനെതിരായ പരാമര്‍ശമുള്ള പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണമുണ്ടാകുമെന്ന് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്.

അരുവിക്കരയിൽ സ്ഥാനാർഥി നിർണായ സമയത്ത് സജീവമായിരുന്ന പേരായിരുന്നു വി.കെ മധുവിന്റേത്. മണ്ഡലത്തിലെ സ്ഥാനാർഥിയായി ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചതും മധുവിനെ തന്നെ. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപ്പെടലിൽ മധുവിനെ തള്ളുകയും പകരം ജി സ്റ്റീഫനെ സ്ഥാനാർഥിയാക്കുകയുമായിരുന്നു. ഇതിന് പിന്നാലെ മധു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിസഹകരണം നടത്തിയെന്നും ഇടത് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് പരാതി.

സ്റ്റീഫനെ കാലുവാരാൻ മധുവും അനുയായികളും ബോധപൂർവ്വം ശ്രമിച്ചുവെന്നാണ് ആരോപണം. സ്ഥാനാര്‍ഥിത്വം നഷ്ടമായതില്‍ വികെ മധുവിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നുവെന്നാണ് സൂചന. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടി വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലിയാണ് പാര്‍ട്ടിക്ക്‌ പരാതി നല്‍കിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലും മധുവിനെതിരായ പരാമര്‍ശമുണ്ടായിരുന്നു.

Recommended Video

cmsvideo
    Minister Mohammed Riyas PA Press meet | Oneindia Malayalam

    അതേസമയം കന്നി അംഗത്തിൽ തകർപ്പൻ ജയമാണ് ജി സ്റ്റീഫൻ അരുവിക്കരയിൽ നേടിയത്. സിറ്റിങ് എംഎൽഎ കൂടിയായ യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥിനെ അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്റ്റീഫൻ പരാജയപ്പെടുത്തിയത്. ബിജെപിയുടെ സി ശിവൻകുട്ടിയായിരുന്നു മണ്ഡലത്തിലെ മറ്റൊരു പ്രമുഖ സ്ഥാനാർഥി. പാർട്ടി ഓഫീസ് വീടാക്കി വളർന്നുവന്ന സ്റ്റീഫന്റെ വിജയം സിപിഎം ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+