Get Updates
Get notified of breaking news, exclusive insights, and must-see stories!

മതനിരപേക്ഷ വോട്ടുകൾ ഒരുമിച്ച് നിർത്തുകയെന്ന ഇടതുപക്ഷത്തിന്റെ താൽപ്പര്യം നടപ്പിലായി: പികെ സൈനബ

തിരുവനന്തപുരം: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് പികെ സൈനബ. നിതീഷ് കുമാറിന്റെ ഭരണത്തിലും ഉണ്ടായിട്ടുള്ള ഒട്ടേറെ ജനവിരുദ്ധമായിട്ടുള്ള നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭ സമരങ്ങളെല്ലാം ഇടതുപക്ഷം ഒന്നിച്ചുനിന്നുകൊണ്ട് ബിഹാറിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. മതനിരപേക്ഷ വോട്ടുകൾ ഒരുമിച്ച് നിർത്തുകയെന്ന ഇടതുപക്ഷത്തിന്റെ താൽപ്പര്യം സംസ്ഥാനത്ത് പ്രകടമായ രീതിയിൽ നടപ്പിലാക്കിയിട്ടുണ്ട്.

 pksainaba-1

ജാതിമത ചിന്താഗതികൾക്കുപരിയായി വർഗ്ഗരാഷ്ട്രീയത്തിന്റെ പ്രാധാന്യം കൂടുതൽ ജനങ്ങൾക്ക് ബോധ്യപ്പെട്ടുവരുന്നു എന്നതാണ് ഇടതുപക്ഷത്തിന്റെ നേട്ടങ്ങളിലൊന്ന്. ഇടതുപക്ഷം ബിഹാറിൽ വിജയിച്ചിട്ടുള്ളത് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ്. 40000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പല മണ്ഡലങ്ങളിലും വിജയിച്ചിട്ടുള്ളത്. ഒരു ബദൽ സാമ്പത്തികം എന്ന രൂപത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിൽ ജെഡിയു പൂർണ്ണമായും പരാജയമാണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയ്ക്ക് കാരണം താൽക്കാലിക സാമൂഹിക താൽപ്പര്യങ്ങൾ വെച്ചുകൊണ്ടുള്ള നിലപാടുകളാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+