തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റയ്ക്കല്ല, യുഡിഎഫ് നേതാക്കള്‍ ഘോഷയാത്രയായി ജയിലിലേക്ക് പോകുന്ന കാലം വിദൂരമല്ലെന്ന് എം സ്വരാജ്

Google Oneindia Malayalam News

തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് സിപിഎം എംഎല്‍എ എം സ്വരാജ്. സംസ്ഥാനത്ത് സര്‍ക്കാറിനെതിരെ ഇടത് വിരുദ്ധ സഖ്യം പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാറിനെതിരെ യുഡിഎഫും ബിജെപിയും ഒരു മിച്ച് നില്‍ക്കുകയാണ്. പ്രതിപക്ഷം മാത്രമല്ല, അവര്‍ പടച്ചു വിടുന്ന അസത്യങ്ങല്‍ അച്ചടിച്ച് വിട്ടും ദൃശ്യചാരുത നല്‍കിയ വിശുദ്ധ സത്യമാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും കൂടി ചേര്‍ന്നതാണ് കേരളത്തില്‍ ഇപ്പോഴുള്ള അവിശുദ്ധ സഖ്യമെന്നും എം സ്വരാജ് ആരോപിച്ചു.

പ്രതിപക്ഷവും മാധ്യമങ്ങളും അഴിച്ചു വിടുന്ന പെരും നുണകളെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാണിക്കാനുള്ള വേദി കൂടിയായിട്ടാണ് അവിശ്വാസ പ്രമേയത്തെ കാണുന്നത്. വിഡി സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം എന്തുകൊണ്ട് നനഞ്ഞ പടക്കം പോലെയായെന്ന് ആലോചിക്കണം. ഈ അവിശ്വാസ പ്രമേയം പരാജയപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. പരാജയപ്പെടാന്‍ മാത്രമുള്ള വാദങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രതിപക്ഷത്തിന് നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും സ്വരാജ് പറഞ്ഞു.

mswarajs

ഏത് കെടുതിയും വരട്ടെ ഞങ്ങളെ കാക്കാൻ പിണറായി വിജയൻ ഉണ്ടെന്നാണ് കേരളം പറയുന്നത്. പ്രതിപക്ഷം സര്‍ക്കാറിനെതിരെ നിയമസഭയില്‍ അവിശ്വാസം പ്രമേയം കൊണ്ട് വരുമ്പോള്‍ ദില്ലിയില്‍ മറ്റൊരു അവിശ്വാസം ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ വാക്ക്തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സ്വരാജിന്‍റെ വാക്കുകള്‍. സോണിയ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു. അത് ചിലപ്പോള്‍ ജയിച്ചേക്കുമെന്നും സ്വരാജ് പരിഹസിച്ചു.

Recommended Video

cmsvideo
M Swaraj Gives Befitting Reply To Sandeep Varier In Debate | Oneindia Malayalam

മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് നടന്നത് കൊള്ളയല്ല, തീവെട്ടിക്കൊള്ളയാണെന്ന് വിഡി സതീശന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ആ വാക്ക് ഏതായാലും അദ്ദേഹത്തിന് പിണറായി വിജയനെതിരെ സംസാരിക്കേണ്ടി വന്നിട്ടില്ല. അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും സ്വരാജ് പറഞ്ഞു. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഒരു ചാനല്‍ സര്‍വേയില്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് ഹാലിളകി. മുഖ്യമന്ത്രി കസേരയില്‍ കണ്ടവര്‍ കയറിയിക്കുന്ന പഴയ കാലമല്ല ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് ഓര്‍ക്കണം.

ടൈറ്റാനിയും ഉള്‍പ്പടേയുള്ള യുഡിഎഫ് നേതാക്കളുടെ പല അഴിമതികളും സ്വരാജ് ചൂണ്ടിക്കാട്ടി. ഒറ്റയ്ക്കൊറ്റക്കല്ല, യുഡിഎഫ് നേതാക്കള്‍ ഘോഷയാത്രയായി ജയിലിലേക്ക് പോകുന്ന കാലം വിദൂരമല്ല. സ്വര്‍ണക്കടത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു എന്ന് പറഞ്ഞിട്ട് എന്തായി, ലൈഫ് പദ്ധതി തടയണം എന്നാണ് പ്രതിപക്ഷ ഉദ്ധേശമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Thiruvananthapuram
English summary
cpm mla m swaraj Speech in Niyamasabha on No confidence motion 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X