Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ഏജൻസികൾക്കെതിരെ തുറന്ന സമരത്തിന് സിപിഎം:16ന് സംസ്ഥാന വ്യാപക സമരം,ലക്ഷ്യം മുഖ്യമന്ത്രിയെന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര ഏജൻസിക്കെതിരെ സമരം പ്രഖ്യാപിച്ച് സിപിഎം. നവംബർ 16ന് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നാണ് എൽഡിഎഫ് പ്രഖ്യാപനം. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചാണ് നീങ്ങുന്നതെന്ന വിലയിരുത്തലാണ് സിപിഎം സെക്രട്ടറിയേറ്റിന്റേത്.

cover6-16045618

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ഇടതുമുന്നണി നിർണ്ണായക നീക്കത്തിന് ഒരുങ്ങിയിട്ടുള്ളത്. സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് കേസ്, ബെംഗളൂരു മയക്കുമരുന്ന് കേസ്, ലൈഫ് മിഷൻ എന്നിവയുൾപ്പെടെ വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് എൽഡിഫ് പ്രതിഷേധത്തിനൊരുങ്ങുന്നത്. കേന്ദ്ര ഏജൻസികളെ തുറന്നുകാണിക്കുന്ന ഒരു സമരത്തിനാണ് ഇടതുമുന്നണി നേതൃത്വം നൽകുക. ഇത് സംബന്ധിച്ച കാര്യങ്ങാണ് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ചയായത്. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+