സിപിഎം വനിതാ കൗണ്‍സിലര്‍ തൂങ്ങിമരിച്ചു
തിരുവനന്തപുരം: സി പി എമ്മിന്റെ വനിതാ കൗണ്‍സിലറും നേതാവുമായ എം എസ് സംഗീതയെ സംശയകരമായ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നഗരസഭയിലെ ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലറാണ് സംഗീത. വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇവര്‍ക്ക് പാര്‍ട്ടിയുമായി അടുത്ത കാലത്ത് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
രാത്രി പതിനൊന്ന് മണിയോടെ ഉറങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഭര്‍ത്താവും കോളേജ് അധ്യാപകനുമായ മനോജ് പുറത്ത് ടി വി കണ്ടുകൊണ്ടിരിക്കേയാണ് സംഗീത ആത്മഹത്യ ചെയ്തത്. ഉറക്കം ഞെട്ടിയ മകളാണ് അമ്മ തൂങ്ങിക്കിടക്കുന്നത് കണ്ട് ഒച്ചവെച്ച് ആള്‍ക്കാരെ വിവരം അറിയിച്ചത്.

വാതില്‍ തല്ലിപ്പൊളിച്ച ശേഷം സംഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ രാത്രി തന്നെ മരണം സംഭവിക്കുകയായിരുന്നു. ഡി വൈ എഫ് ഐയുടെ ഭാരവാഹിയായി സംഗീത ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ് മനോജ് യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനാണ്. മക്കള്‍ അഥീനയും അതുലും.
സംഗീതയുടെ അച്ഛനായ മോഹനചന്ദ്രന്‍ മാധവപുരം സര്‍വീസ് സഹകരണ സംഘം സെക്രട്ടറി സ്ഥാനത്ത് നിന്നും ശനിയാഴ്ച വിരമിക്കുകയാണ്. ഇതിന്റെ ആഷോഷങ്ങളുടെ ഭാഗമായി വീട്ടില്‍ പന്തലിടാനും മറ്റുമായി നിരവധി ആളുകള്‍ വീട്ടിലും പരിസരത്തുമായി ഉണ്ടായിരുന്നു. ആത്മഹത്യയുടെ കാരണം ഇനിയും വ്യക്തമല്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.












Click it and Unblock the Notifications