അമ്മത്തൊട്ടിലിൽ പുതിയ അതിഥി: അമ്മത്തൊട്ടിലിലെ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 124-ാമത്തെ അതിഥി!!
തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് മൂന്നു മാസം പ്രായം തോന്നിക്കുന്ന ആൺ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്.
തൊടുപുഴയിൽ ക്രൂരമർദ്ദനമേറ്റ് മരണമടഞ്ഞ ഏഴു വയസുകാരന്റെ സ്മരണ നിലനിർത്തുന്നതിന് ഈ കുരുന്നിന് പ്രതീകാത്മകമായി 'നിർഭയൻ' എന്നു പേരിട്ട തായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ദീപക് എസ്പി. പത്രക്കുറിപ്പിൽ അറിയിച്ചു. ഭാരം 4 കിലോഗ്രാം. പൂർണ്ണ ആരോഗ്യവാനാണ്.'നിർഭയൻ' തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 124-ാമത്തെ കുട്ടിയും 63-ാമത്തെ ആൺകുഞ്ഞുമാണ് അതിഥി.

അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്ര ത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിക്കൊണ്ട് സന്ദേശമെത്തി. കൂടെ ബീപ് സൈറനും. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരായ ശിവലക്ഷ്മിയും സൂര്യരാജും എത്തി കുട്ടിയെ സ്വീകരിച്ച് തുടർ പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ചു. ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ ഈ കുഞ്ഞിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ദീപക് എസ്.പി. പത്രക്കുറിപ്പിൽ അറിയിച്ചു.












Click it and Unblock the Notifications