ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയവര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് 362 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. കൂടാതെ, ഇന്റര്‍നെറ്റ് ദുരുപയോഗവുമായി ബന്ധപ്പെട്ട് 682 കേസുകളും മൊബൈല്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് 1140 കേസുകളും രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇവയ്ക്ക് പുറമെ 32 ഗൗരവമേറിയ സൈബര്‍കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
685 പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം അറിയിച്ചു. ഇവരില്‍ കുറ്റക്കാരെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായ 396 പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സൈബര്‍ കേസുകളില്‍ സംസ്ഥാന പോലീസ് ജാഗ്രതയോടെയാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ സൈറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതോടെ ഇവയുടെ ദുരുപയോഗവും പെരുകുകയാണെന്ന് കേസുകളുടെ എണ്ണത്തില്‍ നിന്നും വ്യക്തമാകുന്നു. ഫേസ്ബുക്ക് അടക്കമുള്ള സൈറ്റുകളില്‍ അപകീര്‍ത്തിപ്പെടുത്തലും വ്യപകമാകുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ സൈബര്‍ ആക്രമണവും നടക്കുന്നു.
വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് മിക്കവരും അശ്ലീല ചിത്രങ്ങളും അപകീര്‍ത്തികരമായ പ്രസ്താവനകളും ഷെയര്‍ ചെയ്യുന്നത്. പല പ്രൊഫൈലുകളും നിയന്ത്രിക്കുന്നത് വിദേശത്തുനിന്നായതിനാല്‍ പ്രതികളെ പിടികൂടുക എളുപ്പമല്ല. അടുത്തിടെ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications