ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് പേർ ഏഴ് കിലോ കഞ്ചാവുമായി അറസ്റ്റിൽ, വില്‍പ്പന ആഡംബര കാറില്‍
കാട്ടാക്കട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് പേരെ ഏഴ് കിലോ കഞ്ചാവുമായി പൂവച്ചൽ ഹൈസ്കൂളിന് സമീപത്ത് നിന്ന് തിരുവനന്തപുരം റൂറൽ ഷാഡോ പോലീസ് സംഘം അറസ്റ്റു ചെയ്തു. ഒഡീഷയിൽ നിന്നും കൊണ്ട് വന്ന ആഡംബര കാറിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച് കടത്തിയ കഞ്ചാവാണ് പിടികൂടിയത്. കല്ലറ ,തണ്ണിയം സുറുമിലാ മൻസിലിൽ പള്ളിക്കൽ , മൂതല താമസിക്കുന്ന ജാഫർ (34 ), കല്ലറ , കിഴക്കിൻകര പുത്തൻവീട്ടിൽ വിഷ്ണു രാജ് (22) , കൊല്ലം പള്ളിമുക്ക് ഉലവന്റഴികം മാളിക വീട്ടിൽ അമീർ ( 23) എന്നിവരാണ് പിടിയിലായത്.
ഇതിൽ ജാഫറും വിഷ്ണുരാജും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മാല പിടിച്ചുപറി, മോഷണ കേസുകൾ തുടങ്ങിയവയിൽ പ്രതിയാണ് അമീർ. ഇയാളുടെ പേരിൽ കൊല്ലം, കൊട്ടിയം, ഇരവിപുരം, കുണ്ടറ പോലീസ് സ്‌റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിൽ ഉണ്ട്. ആഡംബര കാറുകൾ വാടകയ്ക്കെടുത്താണ് സംഘം കഞ്ചാവ് വില്‍പ്പന കടത്തിയിരുന്നത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി. അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നെടുമങ്ങാട് എ.എസ്.പി എസ്. സുജിത് ദാസ്, കാട്ടാക്കട ഇൻസ്പെക്ടർ വി.കെ. വിജയരാഘവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications