നടുറോഡിലെ കൊലപാതക ശ്രമം: ആറ്റിങ്ങലിൽ കയ്യിൽ വാളുമേന്തി നടുറോഡിൽ അക്രമികൾ, പ്രതികൾ പിടിയിൽ
ആറ്റിങ്ങൽ: അവനവഞ്ചേരി വിലങ്ങറ സ്വദേശി ശരത്തിനെയും കൂട്ടുകാരനായ ശ്യാം മോഹനേയും വാഹനം തടഞ്ഞു നിർത്തി ദേഹോപദ്രവം എൽപ്പിക്കുകയും വാളുകൊണ്ട് വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയും സമീപവാസിയായ സോമന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്ത കേസിൽ പ്രതികളായ ഊരൂപൊയ്ക മങ്കാട്ടുമൂല കോളനിയിൽ വിപിൻ( കുഞ്ഞാട്- 27), ഇളമ്പ ശിവനിവാസിൽ വിഷ്ണു (23), കോളിച്ചിറ തൊടിയിൽ വീട്ടിൽ വിപിൻ ചന്ദ്ര( പക്രു- 24) എന്നിവരാണ് പിടിയിലായത്.
ഡിസംബർ 31 ന് രാത്രി ഊരൂപെയ്ക കാട്ടുവിള ലക്ഷംവീട് കോളനി ജംഗ്ഷനിലാണ് സംഭവം നടന്നത്. ഇതിനു ശേഷം ഒളിവിലായിരുന്ന ഇവരെ ആറ്റിങ്ങൽ ഡിവൈഎസ്പി പി അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ്എച്ച്ഒ ഒഎ സുനിൽ, എസ്ഐ മാരായ തൻസീം അബ്ദുൽ സമദ്, പ്രദീപ് കുമാർ, ശ്യാം, മധുസൂദനൻ, എസ്.സി.പി.ഒ സലിം, സി.പി.ഒ മാരായ ശ്രീജൻ, സിയാസ്, ശ്യം, സിയാദ്, ഇന്ദ്രജിത്ത്, ലിബിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്.

നിരവധി അടിപിടി കേസുകളിൽ പ്രതിയായ വിപിൻ ആറ്റിങ്ങൽ സ്റ്റേഷനിൽ വധശ്രമ കേസിലെ പ്രതിയും ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസിലും പ്രതിയാണ്. കോടതി ഇവരെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications