തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബുറെവി ചുഴലിക്കാറ്റ്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളപ്പൊക്ക സാധ്യത, മുന്നൊരുക്കം നിർദേശിച്ച് ജലകമ്മീഷൻ

Google Oneindia Malayalam News

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ജാഗ്രതാനിർദേശം. ഇരു ജില്ലകളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര ജലക്കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപമെടുത്തിട്ടുള്ള ബറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളം ഉൾപ്പെടുന്നുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കിയിരുന്നു. അതിന് പുറമേ തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിലെ തെക്കൻ ജില്ലകളിലെ 48 വില്ലേുജുകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറിയതോടെയാണ് മുന്നറിയിപ്പ്.

ഐസക് പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റപ്പെടുന്നോ? അസാധാരണ നീക്കവുമായി സ്പീക്കറും; എതിക്‌സ് കമ്മിറ്റിയ്ക്ക്ഐസക് പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റപ്പെടുന്നോ? അസാധാരണ നീക്കവുമായി സ്പീക്കറും; എതിക്‌സ് കമ്മിറ്റിയ്ക്ക്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പൊലീസ്, അഗ്നിരക്ഷാസേന, റെവന്യൂ, ഫിഷറീസ്, ജലസേചന വകുപ്പ് എന്നിവരോട് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്. കക്കി, കല്ലട ഡാമുകൾക്ക് പുറമേ നെയ്യാർ റിസർവോയറിന് സമീപത്തുള്ളവരും പരമാവധി ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ അറിയിപ്പ്.

burevicyclone-

ആറ് മണിക്കൂർ മുമ്പ് മണിക്കൂറായി ചുഴലിക്കാറ്റ് മണിക്കൂറിൽ 12 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8 .2 ° N അക്ഷാംശത്തിലും 83.9°E രേഖാംശത്തിലും എത്തിയിരുന്നു. ഇത് ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 300 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 700 കിമീ ദൂരത്തിലുമാണ്. അടുത്ത 12 മണിക്കൂറിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് ഡിസംബർ 2 ന് വൈകിട്ടോടെ ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ശ്രീലങ്കൻ തീരത്തെത്തുമ്പോൾ ചുഴലിക്കാറ്റിന് അകത്തെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 75 മുതൽ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റ് ഡിസംബർ 3 നോട് കൂടി ഗൾഫ് ഓഫ് മാന്നാറിലേക്ക് എത്തുകയും ഡിസംബർ 4 ന് പുലർച്ചെയോടെ കന്യാകുമാരിയുടെയും പാമ്പൻറെയും ഇടയിലൂടെ തെക്കൻ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.

ബുറെവി കേരളം തൊടും, ചുഴലിക്കാറ്റ് നെയ്യാറ്റിന്‍കരയിലൂടെ കടന്ന് പോകാന്‍ സാധ്യത, അതീവ ജാഗ്രതബുറെവി കേരളം തൊടും, ചുഴലിക്കാറ്റ് നെയ്യാറ്റിന്‍കരയിലൂടെ കടന്ന് പോകാന്‍ സാധ്യത, അതീവ ജാഗ്രത

Recommended Video

cmsvideo
ജനങ്ങളെ എന്തിനും തയ്യാറായിക്കോ..ഒന്നും പറയാനാകാത്ത പ്രതിഭാസം | Oneindia Malayalam

Thiruvananthapuram
English summary
Cyclone Burevi: Flood alert in Kollam, Thiruvananthapuram districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X