Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാക്കിനുള്ളിൽ മൃതദേഹം: തിരുവനന്തപുരത്ത് ഒരാൾ കസ്റ്റഡിയിൽ, കൊല നടന്നത് വീട്ടിനുള്ളില്‍ വെച്ചെന്ന്!!

പാറശാല: ആറയൂരിലെ പറമ്പിൽ മൃതദേഹം ചാക്കിനുള്ളിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറയൂർ അലത്തറവിളാകം വീട്ടിൽ വിനായകനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല ചെയ്യപ്പെട്ടത് ആറയൂർ കെ.വി. ഭവനിൽ വിനു (41) ആണെന്നും സംഭവം നടന്നത് മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമയും സമീപവാസിയുമായ ആറയൂർ കടമ്പാട്ടുവിള ഷാജിയുടെ വീട്ടിൽ വച്ചാണെന്നും തെളിഞ്ഞു.

ആൾ താമസമില്ലാത്ത വീടിന്റെ പൂട്ട് തകർത്ത് പൊലീസ് നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികൾക്ക് പുറമേ രക്തം വാർന്ന് കിടന്നത് കഴുകി കളഞ്ഞതായും കണ്ടെത്തി. സംഭവം നടന്നതായി കരുതുന്ന ശനിയാഴ്ച വിനുവിനെ ഷാജിയുടെ വീട്ടിൽ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഷാജിയുടെ വീട്ടിൽ എത്തിയ വിനായകൻ വീടിനുള്ളിൽ തറയിൽ കിടക്കുന്നത് കണ്ടതായി ഒരാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

vinumurdercase-1


ഷാജിയുടെ വീട്ടിൽ എത്തിയ വിനായകനോട് പുറത്തെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറ്റിക്കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും സംഭവത്തിൽ എന്തോ പന്തികേട് ഉണ്ടെന്ന് കരുതി തയ്യാറായില്ല. ഷാജിയെ അനുസരിക്കാത്തത് കാരണം ക്രൂരമായി മർദ്ദനമേറ്റ് ഓടി രക്ഷപെട്ടതിനിടെയാണ് മൃതദേഹം വീടിനുള്ളിൽ കണ്ടതെന്നാണ് വിനായകന്റെ മൊഴി. വിനുവിനെ കാണ്മാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിനിടെ ഷാജിയുടെ വീട്ടിൽ ഒരാൾ കിടക്കുന്നത് കണ്ടെന്ന വിനായകന്റെ മൊഴിയാണ് നിർണായകമായത്.

വിനു കൊലചെയ്യപ്പെട്ടതായും സംഭവം നടന്നത് ഷാജിയുടെ വീട്ടിൽ വച്ച് തന്നെ ആയിരിക്കാം എന്നുള്ള നിഗമനത്തിൽ പൊലീസിനെ എത്തിച്ചത് ഇതാണ്. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ വിനു വീടിനുളിൽ വച്ച് തന്നെ കൊലചെയ്യപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. സമീപത്തെ ഷാജിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മുമ്പ് ഷാജിയുടെ അച്ഛനെയും ഇതുപോലെ കാണാതായിട്ടുണ്ടെങ്കിലും ഫലപ്രദമായ അന്വേഷണം നടന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+