തിരുവനന്തപുരത്ത് നിന്നും കാണാതായ റിട്ട. എസ്ഐയുടെ മൃതശരീരം തേവാരംമെട്ടിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും കാണാതായ റിട്ട എസ്ഐ യുടെ മൃതദേഹം കേരള- തമിഴ്നാട് അതിർത്തിയിലെ ഇടുക്കി തേവാരംമെട്ടിൽ കണ്ടെത്തി. നെയ്യാറ്റിൻകര അധാരാവീട്ടിൽ ജ്ഞാനദാസ് (67) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമുണ്ട്.ബൈക്ക് അപകടത്തെ തുടർന്ന് മരിച്ചതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
ജ്ഞാനദാസിനെ കാണാതായതിനെ തുടർന്ന് മകൻ അമൽ കഴിഞ്ഞ ദിവസം ഉടുമ്പൻചോല പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ തേവാരംമെട്ടിനു സമീപം കൊക്കയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്തായി ജ്ഞാനദാസിന്റെ ബൈക്ക് മറിഞ്ഞ നിലയിൽ കണ്ടെത്തി. വാഹനപകടത്തിൽപ്പെട്ടതാണ് മരണകാരണം എന്ന് സംശയിക്കുന്നു.

ഉടുമ്പൻചോലക്കു സമീപം ജ്ഞാനദാസിന് അഞ്ചേക്കർ ഏലത്തോട്ടവും വീടും ഉണ്ട്. ഇവ നോക്കി നടത്തുന്നതിനായി ഇദ്ദേഹം ഇടയ്ക്ക് തിരുവനന്തപുരത്തു നിന്നും എത്താറുണ്ട്. ഇങ്ങിനെ വന്നതിനു ശേഷം കാണാതാകുക ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് അഗാധമായ കുഴിയിലേക്കു മറിഞ്ഞ നിലയിലാണ്. ഇതിന്റെ പിന്നിൽ കെട്ടിവച്ച നിലയിൽ ഏലക്കായും കണ്ടെത്തി. മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമുണ്ട്. ഉടുമ്പൻചോല പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications