തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്വാസം മുട്ടിച്ച് ബോധം കെടുത്തി; പിന്നാലെ ഷോക്കടിപ്പിച്ചു; ശാഖയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം

Google Oneindia Malayalam News

തിരുവനന്തപുരം: കാരക്കോണത്ത് ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് നിഗമനം. ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ശാഖാ കുമാരിയുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായത്. സംഭവത്തെ തുടര്‍ന്ന് ഇപ്പോള്‍ പൊലീസ് ക്സ്റ്റഡിയിലുള്ള ഭര്‍ത്താവ് അരുണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

police

ശനിയാഴ്ച പുലര്‍ച്ചയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. കേസില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടപത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സൂചന.

ശനിയാഴ്ച രാവിലെയോടെയാണ് ശാഖയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനകത്ത് അലങ്കാര ബള്‍ബുകളിടാനായി വൈദ്യുത മീറ്ററില്‍ നിന്നെടുത്ത കേബിളില്‍ നിന്നാണ് ഷോക്കേറ്റതെന്നായിരുന്നു അരുണ്‍ അയല്‍വാസികളോട് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അരുണ്‍ ശാഖയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ ശാഖയ്ക്ക് ജീവനുണ്ടായിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിട്ട് മണിക്കൂറുകള്‍ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതോടെയാണ് കേസില്‍ ദുരൂഹത ഏറിയത്.

രണ്ട് മാസം മുന്‍പാണ് അരുണും ശാഖയും തമ്മിലുള്ള വിവാഹം നടന്നത്. സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് എന്നു പരിചയപ്പെട്ടാണ് ശാഖയെ അരുണ്‍ വിവാഹം ചെയ്തതത്. ശാഖ ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടുള്ള സ്ത്രീയായിരുന്നു. ശാഖയുടെ പണം തട്ടിയെടുക്കുകയായിരുന്നു അരുണിന്റെ ലക്ഷ്യം. ശാഖ ഏകദേശം പത്ത് ലക്ഷത്തോളം രൂപ അരുണിന് നല്‍കിയതായി അയല്‍വാസികളും പറഞ്ഞു.

മരങ്ങള്‍ മുറിച്ചുവിറ്റതിലൂടെ ലഭിച്ച തുകയാണ് അരുണിന് നല്‍കിയത്. കൂടാതെ അരുണിന് ഒരു കാറും വാങ്ങി നല്‍കിയിരുന്നു. മരണത്തിന് ഒരാഴ്ച മുന്‍പ് മാത്രമാണ് ഇരുവരും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. വിവാഹത്തിന് പിന്നാലെ ദമ്പതികള്‍ തമ്മില്‍ പലപ്പോഴും വഴക്കിടുമായിരുന്നെന്ന് ശാഖയുടെ വീട്ടിലെ ഹോം നേഴ്‌സ് പറഞ്ഞിരുന്നു.

 51കാരിയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്; ഭർത്താവ് കുറ്റം സമ്മതിച്ചെന്ന് പോലീസ് 51കാരിയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്; ഭർത്താവ് കുറ്റം സമ്മതിച്ചെന്ന് പോലീസ്

തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി; കെപിസിസിയില്‍ നേതൃമാറ്റം ആവശ്യമുണ്ടോ? ഉമ്മന്‍ചാണ്ടി പറയുന്നത് ഇങ്ങനെതദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി; കെപിസിസിയില്‍ നേതൃമാറ്റം ആവശ്യമുണ്ടോ? ഉമ്മന്‍ചാണ്ടി പറയുന്നത് ഇങ്ങനെ

കൊവിഡ് വെല്ലുവിളിക്കിടയിലും മണ്ഡലകാല തീര്‍ത്ഥാടനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി ദേവസ്വം ബോര്‍ഡ്കൊവിഡ് വെല്ലുവിളിക്കിടയിലും മണ്ഡലകാല തീര്‍ത്ഥാടനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി ദേവസ്വം ബോര്‍ഡ്

സൂര്യക്ക് ആശംസ നേര്‍ന്ന് അന്‍പുടന്‍ ദേവ; മമ്മൂട്ടിയുടെ ആശംസ ഏറ്റെടുത്ത് രജനീകാന്ത് ആരാധകര്‍സൂര്യക്ക് ആശംസ നേര്‍ന്ന് അന്‍പുടന്‍ ദേവ; മമ്മൂട്ടിയുടെ ആശംസ ഏറ്റെടുത്ത് രജനീകാന്ത് ആരാധകര്‍

Thiruvananthapuram
English summary
Death of Shakhakumari: police concluded that the murder of Shakhakumari is planned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X