Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്ര മോഡല്‍ കൊലപാതകം ഉദാഹരണമാക്കി, കൊല്ലപ്പെടുമെന്ന് പലവട്ടം പറഞ്ഞു; അരുണിനെതിരെ നിര്‍ണായക മൊഴി

വെള്ളറട: തിരുവനന്തപുരത്ത് 51കാരി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പിടിച്ച് നില്‍ക്കാനാവാതെ ഭര്‍ത്താവ് അരുണ്‍ കുറ്റം സമ്മതിച്ചിരുന്നു. ശാഖ കുമാരി ഷോക്കേറ്റ് മരിച്ചതാണെന്നാണ് അരുണ്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം തുറന്നുപറയുകയായിരുന്നു.

ഇവര്‍ തമ്മിലുള്ള പ്രായ വ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നു. കൂടാതെ വിവാഹ ഫോട്ടോ പുറത്തായതാണ് കൊലപാതകത്തിന്റെ പ്രധാന കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ ശാഖയുടെ ഉറ്റ സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്.

പണത്തിന് വേണ്ടി

പണത്തിന് വേണ്ടി

പണത്തിന് വേണ്ടി മാത്രമായിരുന്നു അരുണ്‍ ശാഖയെ വിവാഹം കഴിച്ചത്. ഇക്കാര്യം ശാഖയോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ അരുണ്‍ കൂടെയുള്ളതുകൊണ്ട് ആശ്വാസമുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. ചേച്ചി കൊല്ലപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് പലവട്ടം ശാഖയോട് പറഞ്ഞിട്ടുണ്ടെന്നും സുഹൃത്ത് പ്രീത പറയുന്നു.

ഉത്ര കൊലപാതകം

ഉത്ര കൊലപാതകം

കൊല്ലം അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ഉദാഹരണമാക്കിക്കൊണ്ടാണ് സൂചന നല്‍കിയത്. അരുണ്‍ വിവാഹത്തിന് പിന്നാലെ ശാഖയോട് പണം ആവശ്യപ്പെട്ടിരുന്നു. പണത്തിന് വേണ്ടി മാത്രമാണ് അരുണ്‍ ശാഖയെ വിവാഹം കഴിച്ചത്. താന്‍ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും അരുണ്‍ പറഞ്ഞിരുന്നു.

50 ലക്ഷവും 100 പവനും

50 ലക്ഷവും 100 പവനും

50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് അരുണ്‍ ആവശ്യപ്പെട്ടത്. കൂടാതെ ശാഖ വിവാഹത്തിന് മുമ്പും അരുണിന് പണം നല്‍കിയിട്ടുണ്ട്. വാടക വീട് എടുക്കാനും വീട്ടുസാധനങ്ങള്‍ വാങ്ങാനും ശാഖയാണ് പണം നല്‍കിയതെന്നുും പ്രീത പറയുന്നു.

 വിവാഹദിവസം

വിവാഹദിവസം

വിവാഹത്തിന്റെ ദിവസം അരുണ്‍ പള്ളിയിലേക്കെത്തിയത് വൈകിയാണ്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. വിവാഹ ദിവസം ചിത്രം എടുക്കുന്നതില്‍ അരുണ്‍ വിലക്കിയിരുന്നു. വിവാഹത്തിന് മുമ്പ് ഉണ്ടായിരുന്നു അരുണ്‍ ആയിരുന്നില്ല വിവാഹത്തിന് ശേഷം. ഒരുപാട് മാറിയിരുന്നു. വിവാഹ ശേഷം സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നെന്നും സുഹൃത്ത് പറയുന്നു.

ചിത്രങ്ങള്‍ കാണിക്കരുത്

ചിത്രങ്ങള്‍ കാണിക്കരുത്

വിവാഹദിവസം വൈകീട്ട് നടന്ന സല്‍ക്കാരത്തില്‍ അരുണ്‍ ഫോട്ടോ എടുക്കാന്‍ മടിച്ചിരുന്നു. എടുത്ത ചിത്രങ്ങള്‍ പുറത്താരെയും കാണിക്കരുതെന്നും വിലക്കിയിട്ടുണ്ട്. കൂടാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തിനും ഇരുവരും വഴക്കിട്ടിരുന്നു.

കാര്‍ വാങ്ങിച്ചത്

കാര്‍ വാങ്ങിച്ചത്

അരുണിന്റെ പേരിലാണ് പുതിയ കാര്‍ വാങ്ങിച്ചത്. ആരുണ്‍ ആവശ്യപ്പെടുമ്പോഴൊക്കെ ശാഖ പണം നല്‍കിയിരുന്നു. കൂടാതെ കുറച്ച് വസ്തു വിറ്റ് പണം നല്‍കാന്‍ അരുണ്‍ നിര്‍ബന്ധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിവാഹ രജിസ്‌ട്രേഷന്‍ വൈകിയത്. ശാഖ പ്രീതയുമായി വാട്‌സാപ്പിലൂടെ പങ്കുവച്ച കാര്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+