• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തീരദേശത്തിനായി വികസന പദ്ധതി വരുന്നു

  • By desk

തിരുവനന്തപുരം: തീരദേശത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ പ്രത്യേകം പദ്ധതി അവതരിപ്പിക്കും. ഉപധനാഭ്യർത്ഥനകളെക്കുറിച്ച് നടന്ന ചർചയ്ക്ക് മറുപടി പറയവേ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് ആണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ഇതിന്റെ കൺസൾട്ടസി പ്രവർത്തനങ്ങൾക്കായി കെ.പി.എം.ജിയെ ചുമതലപ്പെടുത്തി. കൺസൾട്ടസിക്കുള്ള തുകയും ഉപധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയിട്ടില്ലെങ്കിലും തീരദേശത്ത് പ്രദേശവാസികളുടെ അവകാശം നിലനിറുത്തിക്കൊണ്ട് അവരെ കുറച്ചുകൂടി കിഴക്കോട്ട് പുനരധിവസിപ്പിക്കാനാണ് ആലോചനയെന്നറിയുന്നു. ആഗോള സാമ്പത്തിക ഏജൻസികളുടെ സഹായത്താൽ പദ്ധതി നടപ്പിലാക്കാനാണ് പരിപാടി.

സംസ്ഥാനത്തിന്റെ നികുതി വരുമാനം കൂട്ടാനും ചെലവ് കുറയ്ക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഐസക് പറഞ്ഞു. ചെലവ് കുറയ്ക്കാനായി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ യോഗങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴി നടത്താനും പരിപാടിയുണ്ട്.

വിവിധ ക്ഷേമനിധികളെ ഒരു കൂടക്കീഴിലാക്കാൻ സാമൂഹ്യ സുരക്ഷാ ബോർഡ് രൂപീകരിക്കും. ആദ്യഘട്ടത്തിൽ കർഷക ത്തൊഴിലാളി പെൻഷൻ ഈ ബോർഡ് വഴി നടത്തും. പതുക്കെ എല്ലാ ക്ഷേമനിധികളെയും ബോർഡിന് കീഴിലാക്കും. പുതിയ നിയമനങ്ങളിൽ കർശന നിയന്ത്റണമുണ്ടാകും. കൂടുതൽ ജീവനക്കാരുടെ സ്ഥലത്ത് നിന്ന് റീ ഡിപ്ലോയ് മെന്റ് നടത്തും. നികുതി വകുപ്പിലെ ചെക് പോസ്റ്രുകൾ കാലഹരണപ്പെട്ടതിനാൽ ഇവിടത്തെ ജീവനക്കാരം മറ്രിടങ്ങളിലേക്ക് പുനർക്രമീകരിക്കും.കേന്ദ്രനികുതി വിഹിതത്തിൽ വന്ന വർദ്ധനവ് കൊണ്ടാണ് മുൻ സർക്കാരിന്റെ കാലത്ത് നികുതി വരുമാനം കൂടിയതെന്ന് ഐസക് പറഞ്ഞു.

സാമൂഹ്യക്ഷേമ പെൻഷനു പുതിയതായി അപേക്ഷ നൽകാൻ അവസരമുണ്ടാകും.ഇതിനായുള്ള സൈറ്ര് ജൂലായിൽ തുറക്കും. ആനുകൂല്യങ്ങൾക്ക് മുൻകാല പ്രാബല്യം നൽകില്ലെന്നും മന്ത്റി പറഞ്ഞു. ഇപ്പോഴുള്ള 52 ലക്ഷം ഗുണഭോക്താക്കളിൽ 6-7 ലക്ഷം പേർ അനർഹരാണ്. ഇവരെ കണ്ടെത്തുന്ന സങ്കീർണമായ പ്രക്രിയ ആയതിനാലാണ് അതിനായി നിറുത്തിവച്ചിരുന്ന പുതിയ അംഗങ്ങളെ ചേർക്കുന്ന പരിപാടി വീണ്ടും തുടരാൻ തീരുമാനിച്ചത്.

ലൈഫ് മിഷന്റെ ഭാഗമായി കേരളത്തിലെ 2.6 ലക്ഷം ഗുണഭോക്താക്കൾക്ക് വീട് വച്ചു നൽകാനുള്ള വായ്പ ഹഡ്‌കോ അനുവദിച്ചതായും മന്ത്റി പറഞ്ഞു. ഇപ്പോൾ നൽകുന്ന 65,000 വീടുകൾ പല ഘട്ട വായ്പകൾകിട്ടിയിട്ടും പൂർത്തിയാവാത്തവർക്കുള്ളതാണ്. ലൈഫ് പദ്ധതി ഗ്രാമം മുതൽ കേന്ദ്രതലം വരെയുള്ള എല്ലാ ഭവന പദ്ധതികളേയും സംയോജിപ്പിച്ചുള്ളതാണ്. ലൈറ്റ് മെട്രോ വേണ്ടെന്ന് വച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതിന് അനുബന്ധമായുള്ള ഫ്‌ളൈ ഓവറുകൾക്ക് അനുമതിയായി . കേന്ദ്ര അംഗീകാരം ലഭിക്കാത്തതുകാരണമാണ് പദ്ധതി വൈകുന്നതെന്നും ഐസക് പറഞ്ഞു. കെ.എം.എം.എല്ലിന്റെ പരിസരത്ത് പ്രത്യേകം മിനറൽ പ്ലാന്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു

Thiruvananthapuram

English summary
Development project for coastal areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more