ലാന്‍ഡിംഗിനും ടേക്ക് ഓഫിനും തടസം; വിമാനത്താവളത്തിന് സമീപത്തെ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സിഗ്നലിംഗിനും വിമാനങ്ങളുടെ പറക്കലിനും തടസമാകുന്ന തരത്തില്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെയും മരങ്ങളുടെയും ഉടമസ്ഥര്‍ക്ക് ഡി ജി സി എയുടെ നോട്ടീസ്. പ്രാഥമിക സര്‍വെ നടത്തിയ ശേഷമാണ് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ ഉടമകള്‍ക്ക് നോട്ടിസ് അയച്ചിരിക്കുന്നത്.
വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന കെട്ടിടങ്ങളുടെ ഉയരം സ്വയം അറിയിക്കണം എന്നാണ് ഡി ജി സി എ ഉടമകളോട് നോട്ടീസില്‍ ആവശ്യപ്പെട്ടത്. ഇതുവരെ 150 പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട് എന്നാണ് വിവരം. ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ക്കും ലാന്‍ഡിംഗ് പെട്ടെന്ന് ഒഴിവാക്കി തിരിച്ചു പറക്കേണ്ടി വരുന്ന വിമാനങ്ങള്‍ക്കും ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
അതിനാലാണ് ഡി ജി സി എയുടെ നടപടി. റണ്‍വേയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലുള്ള തടസങ്ങളില്‍ ആണ് ഡി ജി സി എ പ്രധാനമായും പരിശോധന നടത്തുന്നത്. വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിംഗിനും തടസ്സം സൃഷ്ടിക്കാവുന്ന 647 പേരുടെ ഉടമസ്ഥതയിലുള്ള 1064 തടസങ്ങള്‍ (മരങ്ങളും കെട്ടിടങ്ങളും) ഒഴിവാക്കാനാണ് ഡി ജി സി എ ലക്ഷ്യമിടുന്നത് എന്നാണ് വിവരം.
കെട്ടിടങ്ങളുടെയും അനുബന്ധ നിര്‍മിതികളുടെയും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, എയ്റോ ഡ്രോം റഫറ്സ് പോയിന്റില്‍ നിന്ന് കെട്ടിടങ്ങള്‍ക്കുള്ള അകലം, നിര്‍മാണ തീയതി, മറ്റു തടസങ്ങളുണ്ടെങ്കില്‍ അവ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണം എന്നാണ് ഡി ജി ലി എ നിര്‍ദേശം.
ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷം പുതിയ കളര്‍ കോഡഡ് സോണില്‍ മാപ്പ് തയാറാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും. രാജ്യത്ത് തന്നെ ഏറ്റവും സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യാവുന്ന വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം.

അതേസമയം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ ബുധനാഴ്ചയും വ്യാഴാഴ്ചയും അടച്ചിടും. രണ്ട് ദിവസം നാല് മണിക്കൂര്‍ വീതമാണ് അടച്ചിടുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് റണ്‍വേ അടച്ചിടുന്നത്.
ഈ സമയത്തു പുറപ്പെടേണ്ട വിമാന സര്‍വീസുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട് എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ അതത് എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് യാത്ര ക്രമീകരിക്കണം എന്നും വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications