തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ച് കയറി; രക്ഷിച്ച എസ്ഐ യ്ക്ക് അനുമോദനവും പ്രശസ്തിപത്രവും

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ച് കയറി; രക്ഷിച്ച എസ്ഐ യ്ക്ക് അനുമോദനവും പ്രശസ്തിപത്രവും

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ചതിന് എസ് ഐ യ്ക്ക് അനുമോദനം. അരുവിക്കര എസ് ഐ കിരണ്‍ ശ്യാമിനാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അനുമോദനം അറിയിച്ചത്.

ഇതിന് പുറമെ എസ് ഐ യ്ക്ക് ഇദ്ദേഹത്തിന് പ്രശസ്തി പത്രവും സമ്മാനിച്ചു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് കിരണ്‍ ശ്യാമിനെ തേടി സംസ്ഥാന പൊലീസ് മേധാവിയുടെ അനുമോദനം എത്തിയത്.

pinarayi

അതേസമയം, പല വിഷയങ്ങളിലായി സംസ്ഥാനത്തെ പൊലീസ് വിഭാഗം വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കിരണ്‍ ശ്യാമിന്റെ പ്രവൃത്തി. ഇത് പോലീസ് സേനയ്ക്ക് നല്ലൊരു മാതൃകയായി മാറി. എന്നാൽ, തന്‍റെ കര്‍ത്തവ്യം ആണ് ചെയ്തതെന്നും ക്രഡിറ്റ് പൊലീസ് സേനയ്ക്കാകെയാണെന്നും ഇന്നലെ കിരണ്‍ ശ്യാം പറഞ്ഞിരുന്നു.

സ്വർണ്ണവിലയിൽ കുതിപ്പ്; 800 രൂപ ഇന്ന് പവന് കൂടി; പുതിയ വില ഇങ്ങനെസ്വർണ്ണവിലയിൽ കുതിപ്പ്; 800 രൂപ ഇന്ന് പവന് കൂടി; പുതിയ വില ഇങ്ങനെ

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എ

സംഭവത്തിൽ, മിനിമോൻ എന്ന ആളെയാണ് പൊലീസ് പിടിയിലായത്. എന്നാൽ, ബഹളത്തിനിടയില്‍ തറയില്‍ വീണ മിനിമോനെ മുകളിലൂടെ കിടന്ന് കിരണ്‍ ശ്യാം മര്‍ദ്ദനം തടയുകയായിരുന്നു കിരണ്‍ ശ്യാം. പൂവച്ചൽ സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം നടന്നത്. അതേസമയം, മിനിമോൻ മാനസിക വെല്ലുവിളിക്ക് ചികിത്സ തേടുന്ന വ്യക്തി ആണെന്ന് പൊലീസ് പറഞ്ഞിരുന്നു.

Thiruvananthapuram
English summary
DGP anil kant honored to sub inspector kiran shyam who saved man trespass over Chief Minister Pinarayi Vijayan attended function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X