തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസിനെ ഞെട്ടിച്ച് ഇടുക്കി എസ്പി.... കോവിഡ് ബാധിച്ചാല്‍ നടപടി, തിരുത്തി ബെഹ്‌റ!!

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് സേനയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഇടുക്കി എസ്പി. കോവിഡ് ബാധിച്ചാല്‍ വകുപ്പുതല നടപടിയെടുക്കുമെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തിയിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ ഇറക്കാന്‍ പാടില്ലെന്ന് ഡിജിപി നിര്‍ദേശിച്ചു. ക്വാറന്റൈനില്‍ പോവുകയോ കോവിഡ് ബാധിക്കുകയോ ചെയ്താല്‍ കടുത്ത നടപടിയുണ്ടാവുമെന്ന ഇടുക്കി പോലീസ് മേധാവിയുടെ വിവാദ സര്‍ക്കുലര്‍ പോലീസിനുള്ളില്‍ ചര്‍ച്ചയായിരുന്നു.

1

പോലീസുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുതിര്‍ന്ന ഉദ്യോഗസ്ഥരുടേതാണെന്ന് ബെഹ്‌റ പറഞ്ഞു. ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഡിഐജിമാരും ഐജിമാരും ശ്രദ്ധിക്കണമെന്നും ഡിജിപി വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ-കട്ടപ്പന ഡിവൈഎസ്പിമാര്‍ ഇന്നലെ ഇറക്കിയ സര്‍ക്കുലറാണ് വിവാദമായത്. കോവിഡ് കാലത്ത് മികച്ച സേവനം നല്‍കുന്ന പോലീസുകാരോടുള്ള അവഹേളനമാണ് ഉത്തരവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

പോലീസ് സേനയ്ക്കുള്ളില്‍ തന്നെ ഉത്തരവിനെ കുറിച്ച് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് ഡിജിപി തന്നെ ഇക്കാര്യത്തില്‍ ഇടപെട്ടത്. കോവിഡിനെ തോല്‍പ്പിക്കാന്‍ മറ്റെല്ലാ വകുപ്പുകള്‍ക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്നാണ് ഇടുക്കിയിലെ പോലീസ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ സര്‍ക്കുലറില്‍ ജില്ലയിലെ പല പോലീസുകാരും ഞെട്ടിപ്പോയി കോവിഡ് ബാധിച്ചാലോ ക്വാറന്റൈനില്‍ പോകേണ്ടി വന്നാലെ സ്വന്തം ചിലവില്‍ ചികിത്സിക്കണം. അതിന് പുരമേ വകുപ്പുതല നടപടിയും ഉറപ്പ്.

ഇത് വലിയ നിരാശയാണ് പോലീസ് സേനയ്ക്കിടയില്‍ ഉണ്ടാക്കിയത് തൊടുപുഴ ഡിവൈഎസ്പിയും, കട്ടപ്പന ഡിവൈഎസ്പിയുമാണ് ഇത്തരമൊരു നിര്‍ദേശം പുറത്തിറക്കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് കാലത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളും മുന്‍കരുതലുകളും വ്യക്തമാക്കി ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിവാദ സര്‍ക്കുലര്‍ പുറത്തുവന്നത്. ആത്മാര്‍ത്ഥതയോടെ എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം ഇതിലൂടെ തകരും.

Thiruvananthapuram
English summary
dgp loknath behera against idukki sp's controversial circular
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X