നേമത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്നു... നഷ്‌പെട്ടത് ഡയമണ്ട് ആഭരണങ്ങൾ, പോലീസ് അന്വേഷണം ആരംഭിച്ചു
നേമം: തൃക്കണ്ണാപുരത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 50000 രൂപ വില വരുന്ന ഡയമണ്ടും സ്വർണവും മോഷ്ടിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി കുന്നപ്പുഴ ആറാമട ടാഗോർ റോഡിൽ പനംകുന്നിൽ റിട്ട. കേണൽ കെ.വി. മോഹന്റെ ടി.ആർ.എ 63 (എ) വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ കതക് പൊളിച്ച നിലയിൽ കണ്ടെത്തി.
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം; കോടതി ഉത്തരവ് ബ്രിട്ടൺ അംഗീകരിച്ചു!!
കഴിഞ്ഞ 23ന് കണ്ണൂരിലെ തറവാട്ടിലേക്ക് പോയ കേണലും കുടുംബവും ശനിയാഴ്ച രാത്രി മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കഴിഞ്ഞ 23നാണ് ഇവർ നാട്ടിലേയ്ക്ക് പോയത്. വീടിന്റെ ഗേറ്റിലെ പൂട്ട് പൊളിക്കാതെ മതില്‍ ചാടിയാണ് കവര്‍ച്ച നടത്തിയതെന്ന് കരുതുന്നു. മുൻവശത്തെ വാതിൽ ഉൾപ്പടെ ഇരുനിലവീടിന്റെ 4 മുറികളുടെ പൂട്ട് പൊളിച്ചിട്ടുണ്ട്. കൂടാതെ മുറികളിലേയും അലമാരകളും മേശകളും തുറന്ന് വസ്ത്രങ്ങളും മറ്റും പരിശോധിച്ച നിലയിലായിരുന്നു.

എന്നാൽ വീട്ടിലുണ്ടായിരുന്ന കംപ്യൂട്ടർ, ഇല്കട്രോണിക് സാധനങ്ങൾ,മൊബൈല്‍ തുടങ്ങിയവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. കോണലും ഭാര്യയും മകളുമാണ് വീട്ടിൽ താമസിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മകളുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പൂജപ്പുര പൊലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി












Click it and Unblock the Notifications