• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരുവനന്തപുരത്തെ കോടീശ്വരന്‍ സ്ഥാനാര്‍ത്ഥി വിവി രാജേഷ്? ബിജെപി നേതാവിന്റെ ആസ്തി കുതിച്ചുകയറിയതെങ്ങനെ

തിരുവനന്തപുരം: ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആണ്. കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചാല്‍ അത്, ബിജെപിയെ സംബന്ധിച്ച് ഒരു ചരിത്രം നേട്ടമാകും. കഴിഞ്ഞ തവണ കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നു ബിജെപി.

അരയും തലയും മുറുക്കി ബിജെപി; തലസ്ഥാനം പിടിക്കാന്‍ വിവി രാജേഷ്... കൊഴിഞ്ഞുപോക്കിൽ അങ്കലാപ്പ്

രണ്ടല്ല, വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; സിപിഐ പരാതി നല്‍കി, നോമിനേഷന്‍ റദ്ദാക്കാനാകില്ല

ജില്ലാ പ്രസിഡന്റും യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനും ആയ വിവി രാജേഷിനെ ആണ് തിരുവനന്തപുരം പിടിക്കാന്‍ ബിജെപി ഇറക്കിയിരിക്കുന്നത്. എന്നാല്‍ രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ വിനയാകുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ ബിജെപി. വോട്ടര്‍ പട്ടിക വിവാദത്തിന് പിറകെ, രാജേഷിന്റെ ആസ്തി സംബന്ധിച്ചും ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയരുകയാണ്. വിശദാംശങ്ങള്‍...

കോടീശ്വരന്‍

കോടീശ്വരന്‍

പൂജപ്പുര വാര്‍ഡില്‍ നിന്നാണ് വിവി രാജഷ് ജനവിധി തേടുന്നത്. നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ പ്രകാരം, കോടീശ്വരന്‍ ആണ് വിവി രാജേഷ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയാണോ വിവി രാജേഷ് എന്നും ചോദ്യമുയരുന്നുണ്ട്.

ഒരുകോടിയില്‍ അധികം

ഒരുകോടിയില്‍ അധികം

ഒരു കോടിയില്‍ അധികമാണ് വിവി രാജഷിന്റെ ആസ്തിയെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായി പറഞ്ഞാല്‍ 1,08,80660 രൂപ! രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം ചെയ്യുന്ന വിവി രാജേഷിന് എവിടെ നിന്നാണ് ഇത്രയധികം ആസ്തിയുണ്ടായത് എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.

സ്ഥാവര സ്വത്ത് 90 ലക്ഷം

സ്ഥാവര സ്വത്ത് 90 ലക്ഷം

സത്യവാങ്മൂലം പ്രകാരം വിവി രാജേഷിന് 90 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുണ്ട്. ഇത് സ്വയാര്‍ജ്ജിത സ്വത്താണെന്നാണത്രെ വ്യക്തമാക്കിയിട്ടുള്ളത്. അതായത് വിവി രാജേഷിന് പാരമ്പര്യമായി കിട്ടിയ സ്വത്തല്ല, സ്വയം സമ്പാദിച്ചതാണെന്ന്. അതെങ്ങനെ എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു.

ബാക്കിയെത്ര

ബാക്കിയെത്ര

വിവി രാജേഷിന്റെ ഭാര്യയുടെ പേരില്‍ 8 ലക്ഷം രൂപ മൂല്യമുള്ള കൃഷി ഭൂമിയുണ്ട്. ഇത് കടയ്ക്കല്‍ ആണ്. ഇത് കൂടാതെ ഭാര്യയുടെ സ്വര്‍ഭാരണങ്ങളുടെ മൂല്യം 9.6 ലക്ഷം രൂപയാണ്. രാജേഷിനും ഭാര്യയ്ക്കും കൂടിയുള്ള ജോയിന്റ് അക്കൗണ്ടില്‍ ആകെ ഉള്ളത് 20,860 രൂപയാണ്. ഇത് കൂടാതെ പതിനായിരം രൂപ വീതം രണ്ട് പേരുടേയും കൈവശം ഉണ്ട്.

27 ലക്ഷത്തില്‍ നിന്ന്

27 ലക്ഷത്തില്‍ നിന്ന്

2011 ല്‍ ആയിരുന്നു വിവി രാജേഷ് ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു. അന്ന് വിവി രാജേഷിന്റെ ആസ്തി 27,57 ലക്ഷം ആയിരുന്നു. ബാധ്യത 8.83 ലക്ഷം രൂപയും

പിന്നീട് 2016 ല്‍ നെടുമങ്ങാട് നിന്നും വിവി രാജേഷ് മത്സരിച്ചു. അപ്പോഴേക്കും രാജേഷിന്റെ ആസ്തി 99.5 ലക്ഷം രൂപയായി. ബാധ്യത പൂജ്യവും!

എങ്ങനെ സമ്പാദിച്ചു

എങ്ങനെ സമ്പാദിച്ചു

2011 മുതല്‍ ഇതുവരെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് വിവി രാജേഷിന്റെ പ്രധാന മേഖല. അതിനിടയ്ക്ക് 2017 ല്‍ മെഡിക്കല്‍ കോഴ വിവാദത്തില്‍ കുറച്ച് കാലം പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്നു.

എല്‍എല്‍ബി ബിരുദധാരി കൂടിയാണ് വിവി രാജേഷ്. എന്തായാലും ഈ കാലയളവിനുള്ളില്‍ ഇത്രയധികം പണം എങ്ങനെ സമ്പാദിച്ചു എന്നത് ഒരു ചോദ്യമായി അവശേഷിക്കുകയാണ്.

നാല് വര്‍ഷം കൊണ്ട്

നാല് വര്‍ഷം കൊണ്ട്

2011 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ വിവി രാജേഷിന്റെ ആസ്തിയില്‍ ഏതാണ്ട് 76 ലക്ഷത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. എന്നാല്‍ 2016 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ ഉണ്ടായ വര്‍ദ്ധന ഏതാണ്ട് ഒമ്പത് ലക്ഷം രൂപയുടെ മാത്രമാണ്. വിവി രാജേഷിന്റെ ആസ്തികളെ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വോട്ടര്‍ പട്ടിക വിവാദവും

വോട്ടര്‍ പട്ടിക വിവാദവും

ഇതിനിടയിലാണ് വിവി രാജേഷിനെതിരെ മറ്റൊരു വിവാദവും ഉയര്‍ന്നത്. മൂന്നിടത്ത് രാജേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ട് എന്നണാത.് സത്യവാങ്മൂലത്തിന് വിരുദ്ധമായതിനാല്‍ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണം എന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട് എല്‍ഡിഎഫും യുഡിഎഫും.

മെഡിക്കല്‍ കോഴയ്ക്ക് ശേഷം

മെഡിക്കല്‍ കോഴയ്ക്ക് ശേഷം

മെഡിക്കല്‍ കോഴ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയതിന്റെ പേരില്‍ ആയിരുന്നു 2017 ല്‍ വിവി രാജേഷിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറിയായിരുന്ന രാജേഷിനെ ചുമതലകളില്‍ നിന്ന് നീക്കുകയായിരുന്നു. എന്തായാലും പിന്നീട് പതിയെ തിരികെ എത്തിയ രാജേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് പദവിയില്‍ എത്തുകയായിരുന്നു.

cmsvideo
  Thiruvananthapuram Corporation polls: BJP fields VV Rajesh in Poojapura ward
  മുരളീധര പക്ഷം

  മുരളീധര പക്ഷം

  ബിജെപിയില്‍ വി മുരളീധര പക്ഷത്ത് ശക്തമായി നില്‍ക്കുന്ന ആളാണ് വിവി രാജേഷ്. പാര്‍ട്ടി അച്ചടക്ക നടപടിയ്‌ക്കെതിരെ അന്ന് മുരളീധര പക്ഷം രംഗത്ത് വന്നെങ്കിലും സംസ്ഥാന നേതൃത്വം അന്ന് എതിര്‍ ഗ്രൂപ്പിന്റെ കൈയ്യില്‍ ആയിരുന്നു. പിന്നീട് വി മുരളീധരന്‍ പാര്‍ട്ടിയില്‍ ശക്തനായതോടെയാണ് വിവി രാജേഷിന്റെ തിരിച്ചുവരവ് സാധ്യമായത്.

  Thiruvananthapuram

  English summary
  Discussion on BJP Candidate VV Rajesh's assets, How it grew like this in last 9 years?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X