തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡിനിടെ ബലി പെരുന്നാൾ, തിരുവനന്തപുരത്ത് ആഘോഷങ്ങൾക്ക് മാർഗനിർദേശങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് ദുരിതങ്ങള്‍ക്കിടെ വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. കൊവിഡ് വ്യാപനം ശക്തമായ തിരുവനന്തപുരത്ത് ബലി പെരുന്നാള്‍ ആഘോഷങ്ങശളുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രിത മേഖലകളില്‍ സമൂഹ പ്രാര്‍ത്ഥന, ഖുര്‍ബാനി എന്നിവ അനുവദിക്കുന്നതല്ല. പ്രാര്‍ത്ഥനാ ചടങ്ങുകളും ബലി ചടങ്ങുകളും വീടുകളില്‍ നിര്‍വ്വഹിക്കേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ചടങ്ങുകളില്‍ 5 പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കാവൂ.

Recommended Video

cmsvideo
ബലി പെരുന്നാള്‍ ആഘോഷം;തിരുവനന്തപുരം ജില്ലാ കലക്ടര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

അനിയന്ത്രിത മേഖലകളില്‍ പ്രാര്‍ത്ഥനാ ചടങ്ങളുകള്‍ കഴിവതും വീടുകളില്‍ നിര്‍വ്വഹിക്കണം. പളളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ കൂട്ടം കൂടാന്‍ പാടില്ല. ഖുര്‍ബാനി, വിളുഹിയത്ത് തുടങ്ങിയ ചടങ്ങുകള്‍ നിര്‍വ്വഹിക്കുമ്പോള്‍ മതിയായ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം. കഴിഞ്ഞ 14 ദിവസമായി പനിയോ ശ്വാസകോശ സംബന്ധമായ രോഗങ്ങളോ മറ്റ് രോഗലക്ഷണങ്ങളോ ഉളളവര്‍ സാമൂഹിക പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കരുത്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും സാമൂഹിക പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കരുത്.

tvm

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ബലിപെരുന്നാൾ ആശംസ അറിയിച്ചു. ത്യാഗത്തിന്‍റെ, സമര്‍പ്പണത്തിന്‍റെ, മനുഷ്യസ്നേഹത്തിന്‍റെ മഹത്തായ സന്ദേശമാണ് ഈദുല്‍ അസ്ഹ നമുക്കു നല്‍കുന്നത്. ഈ മഹത്തായ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന് പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വര്‍ഷത്തെ ഈദ് ആഘോഷം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!

''കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലാണ് ഇത്തവണ ജനങ്ങള്‍ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങള്‍ക്കുള്ള സാഹചര്യ ഇന്ന് ലോകത്തെവിടെയുമില്ല. വളരെ കുറച്ച് തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്. ഒഴിച്ചുകൂടാന്‍ പറ്റാത്ത കര്‍മങ്ങള്‍ മാത്രമാക്കി ഹജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നമസ്കാരം നിര്‍വഹിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവരും അതു പാലിക്കണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. ഇന്നത്തെ സാഹചര്യത്തിന്‍റെ ഗുരുതരസ്വഭാവം കണക്കിലെടുത്ത് പള്ളികളില്‍ ഇത്തവണയും നമസ്കാരം വേണ്ടെന്നുവെച്ച കമ്മിറ്റികളുമുണ്ട്. അവരുടെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു'' എന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന് അപകട മണി, മണിപ്പൂരിൽ മൂന്നിലൊരു ഭാഗം എംഎൽഎമാരും ബിജെപിയിലേക്ക്!കോൺഗ്രസിന് അപകട മണി, മണിപ്പൂരിൽ മൂന്നിലൊരു ഭാഗം എംഎൽഎമാരും ബിജെപിയിലേക്ക്!

 വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ! വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ!

Thiruvananthapuram
English summary
District Collector issued directions for Eid al-Adha celebrations at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X