തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടറുടെ മരണം! മരണപ്പെട്ടത് ഡോക്ടര്‍ എംഎസ് ആബ്ദീന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ഒരു ഡോക്ടറുടെ ജീവനെടുത്തിരിക്കുകയാണ്. 73കാരനായ ഡോക്ടര്‍ എംഎസ് ആബ്ദീന്‍ ആണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്തെ അട്ടക്കുളങ്ങരയില്‍ കെബിഎം ക്ലിനിക്ക് നടത്തി വരികയായിരുന്നു.

സമീപ ദിവസങ്ങളില്‍ വരെ ഡോ. ആബ്ദീന്‍ കൊവിഡ് രോഗികളെ അടക്കം ചികിത്സിച്ച് വരികയായിരുന്നു. തിങ്കളാഴ്ചയാണ് ഡോക്ടര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമേഹം അടക്കമുളള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ ആയിരുന്നു ഡോക്ടറുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

covid

സാധാരണക്കാരുടെ ഡോക്ടറെ ആണ് തിരുവനന്തപുരത്തിന് നഷ്ടമായിരിക്കുന്നത്. കെബിഎം എന്ന പേരില്‍ 1980കളിലാണ് ഡോ. ആബ്ദീന്‍ ക്ലിനിക്ക് ആരംഭിച്ചത്. ചിലവ് കുറഞ്ഞ ചികിത്സ ആയിരുന്നു എന്നതിനാല്‍ ഡോ ആബ്ദീനെ തേടി നിരവധി രോഗികള്‍ എത്തിയിരുന്നു. ഇതുവരെ രാജ്യത്ത് 350ലേറെ ഡോക്ടര്‍മാര്‍ മരിച്ചപ്പോള്‍ കേരളത്തിലൊരു മരണം ആദ്യത്തേതാണ്.

ജൂലൈ 20 വരെ 267 ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട് എന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഇതില്‍ 41 ശതമാനവും ഡോക്ടര്‍മാരും നഴ്‌സുമാരും ആണ്. 60 നഴ്‌സുമാര്‍, 47 ഡോക്ടര്‍മാര്‍, 27 നഴ്‌സിംഗ് അസിസ്റ്റന്‍ഡുമാര്‍, 31 പാരാമെഡിക്കല്‍ സ്റ്റാഫ്, 38 ഓഫീസ് സ്റ്റാഫ്, 28 ഫീല്‍ഡ് സ്റ്റാഫ്, 34 ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിനം 4000ത്തിന് മുകളിലാണ് ഇപ്പോഴത്തെ കണക്കുകള്‍.

Recommended Video

cmsvideo
കൊവിഡ്് ബാധിച്ച് മരിച്ചവരില്‍ കൂടുതലും പ്രമേഹ രോഗികള്‍ | Oneindia Malayalam

4696 പേർക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം 4, തൃശൂര്‍ 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 39,415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 95,702 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Thiruvananthapuram
English summary
Doctor died of Covid 19 infection for the first time in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X