തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യയെ സംശയം, എല്ലാം മുൻകൂട്ടി നിശ്ചയിച്ചു; ആദ്യം പറഞ്ഞത്..; പിഞ്ചുകുഞ്ഞിന്റെ കൊലയിൽ വെളിപ്പെടുത്തൽ

Google Oneindia Malayalam News

തിരുവനന്തപുരം: സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്ന അതിരാവിലെയോടെ തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്നത്. വെറും 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സ്വന്തം പിതാവ് പുഴയില്‍ എറിഞ്ഞു കൊന്ന ക്രൂരതയുടെ വാര്‍ത്തയായിരുന്നു അത്. തിരുവല്ലം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് നാടിനെ നടുക്കിയ ക്രൂരതയ്ക്ക് പിന്നില്‍. കാര്‍ഡ് ബോര്‍ഡ് ബോക്സില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ കൊലയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്...

 അമ്മയെ കാണിക്കാന്‍

അമ്മയെ കാണിക്കാന്‍

അമ്മയെ കാണിക്കുന്നതിന് വേണ്ടിയാണ് ഉണ്ണിക്കൃഷ്ണന്‍ കുഞ്ഞുമായി വീട് വിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങായിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ പോയത്. കുഞ്ഞിനെയും ഇയാളെയും കാണാതായതിനെ തുടര്‍ന്ന് സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ച് 2.20ന് കുഞ്ഞിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്.

എല്ലാത്തിനും കാരണം സംശയം

എല്ലാത്തിനും കാരണം സംശയം

ഭാര്യയോടുള്ള സംശയത്തിന്റെ പേരിലാണ് കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ കൊന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി ഏഴരയോടെ ഉണ്ണിക്കൃഷ്ണന്‍ തിരുവല്ലത്തെ ആറ്റില്‍ ഏറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. തന്റെ വീട്ടില്‍ പോയി അമ്മയെ കാണിച്ച് കുഞ്ഞിനെ തിരികെ കൊണ്ടുവരുമെന്നായിരുന്നു ഇയാള്‍ ഭാര്യാവീട്ടുകാരോട് പറഞ്ഞത്.

തിരികെ എത്തിയപ്പോള്‍

തിരികെ എത്തിയപ്പോള്‍

എന്നാല്‍ ഇയാള്‍ തിരികെ എത്തിയപ്പോള്‍ കയ്യില്‍ കുഞ്ഞ് ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ ചോദിച്ചപ്പോള്‍ കാണാനില്ലെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഹൈവെയുടെ അരികില്‍ ഉപേക്ഷിച്ചെന്നും പറഞ്ഞു. എന്നാല്‍ ഇയാള്‍ ആറ്റിന്റെ ഭാഗത്ത് നിന്ന് കയറി വരുന്നത് സമീപവാസികള്‍ കണ്ടിരുന്നു. ഈ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഉണ്ണ്ിക്കൃഷ്ണന്‍ എല്ലാ സത്യവും വെളിപ്പെടുത്തിയത്.

 ആദ്യം നല്‍കിയ മൊഴി

ആദ്യം നല്‍കിയ മൊഴി

ആറ്റിന്റെ ഭാഗത്ത് പോയപ്പോള്‍ കുഞ്ഞ് കൈ വഴുതി വീണെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഉണ്ണിക്കൃഷ്ണന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പൊലീസിനെ ആദ്യം തെറ്റിദ്ധരിപ്പിക്കുന്നതിന് പ്രതി ശ്രമിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Recommended Video

cmsvideo
kasargod Ann Mary Ice Cream Poison Murder Case
ആസൂത്രിതം

ആസൂത്രിതം

പ്രതി കൃത്യം നടത്തിയത് ആസൂത്രിതമായെന്നാണ് പൊലീസ് പറയുന്നത്. പ്രതിയും ഭാര്യയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇയാളുടെ ഭാര്യ ട്രാഫിക് വാര്‍ഡനാണ്. ഇവര്‍ രണ്ട് പേരും വേര്‍പിരിഞ്ഞായിരുന്നു താമസം. രാത്രി വൈകിയിട്ടും കുഞ്ഞുമായി ഉണ്ണികൃഷ്ണന്‍ തിരിച്ചെത്താതിരുന്നതോടെയാണ് ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും പരാതി നല്‍കിയിട്ടുണ്ട്.

ഐസിസിന് വേണ്ടി യുദ്ധം; മലയാളിയായ സുബ്ഹാനി കുറ്റക്കാരനെന്ന് എന്‍ഐഎ കോടതിഐസിസിന് വേണ്ടി യുദ്ധം; മലയാളിയായ സുബ്ഹാനി കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി

''കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?'' വനിതയിലെ അഭിമുഖത്തിനെതിരെ റോഷനും ദർശനയും''കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?'' വനിതയിലെ അഭിമുഖത്തിനെതിരെ റോഷനും ദർശനയും

എല്‍ജെപിയുടെ മുഖമായി ചിരാഗ് പസ്വാന്‍; എന്‍ഡിഎ വിടുന്നു?; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുംഎല്‍ജെപിയുടെ മുഖമായി ചിരാഗ് പസ്വാന്‍; എന്‍ഡിഎ വിടുന്നു?; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും

Thiruvananthapuram
English summary
Doubt on his wife, Infant Murder In Thiruvallam by Father throwing in to river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X