തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടി; അന്തിമപട്ടിക ജനുവരി നാലിന്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കരട് സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

Tikaram Meena


അന്തിമ പട്ടിക ജനുവരി നാലിന്

കരട് പട്ടികയുമായി ബന്ധപ്പെട്ട അവകാശങ്ങളും എതിര്‍പ്പുകളും ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെ സ്വീകരിക്കും. പേര് വിട്ടുപോയിട്ടുണ്ടെങ്കിലോ, തെറ്റുകള്‍ ഉണ്ടെങ്കിലോ പരാതികള്‍ തഹസില്‍ദാര്‍ക്ക് നല്‍കാം. ഡിസംബര്‍ 10ന് മുമ്പ് പരാതികള്‍ തീര്‍പ്പാക്കും. അന്തിമ സമ്മതിദായക പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

33,416 പുതിയ വോട്ടര്‍മാര്‍

2019 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്‍മാര്‍ക്കും സമ്മതിനായക പട്ടികയില്‍ പേര് ചേര്‍ക്കാനും, പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനുമാണ് പട്ടിക പുതുക്കല്‍ പ്രക്രിയ നടത്തുന്നത്. 33,416 ആണ് നിലവില്‍ കരട് പട്ടികപ്രകാരം 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കിയ പുതിയ വോട്ടര്‍മാര്‍. 2019 ജനുവരി ഒന്നിന് 18 വയസ് തികയുന്നവരുടെ എണ്ണം 32,759 ആണ്.

സെപ്റ്റംബര്‍ ഏഴിന് യോഗം

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സമയക്രമം മാറ്റണമെന്ന സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ അഭ്യര്‍ഥന അംഗീകരിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയക്രമം പുതുക്കിയത്. പട്ടിക പുതുക്കുന്നതിനോടനുബന്ധിച്ച് വിശദീകരിക്കാന്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11.30ന് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ചേമ്പറില്‍ അംഗീകൃത ദേശീയ/സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

ആകെ വോട്ടര്‍മാര്‍ 2,52,28,751

കഴിഞ്ഞ ജനുവരിക്ക് മുമ്പുള്ള കണക്കുകള്‍പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,52,28,751 ആണ്. പട്ടികപുതുക്കുമ്പോള്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയും, മരിച്ചവരെയും മറ്റും നീക്കം ചെയ്യുകയും ചെയ്യുമ്പോള്‍ മാറ്റം വരും. 6451 പേരുടെ പേര് ആവര്‍ത്തനമുള്ളതായി കണ്ടുപിടിച്ചിട്ടുണ്ട്. സ്ഥലം മാറിപ്പോയത് 71,127 പേര്‍ ആണെന്നും കരട് പട്ടികയില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രവാസികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

ഇന്ത്യയ്ക്ക് പുറത്തുള്ള പ്രവാസികളെ കൂടുതല്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ഇതുപ്രകാരം 10,708 പേരെ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാര്‍ ഉള്ളത് കേരളത്തിലാണ്. പ്രവാസികളില്‍ പേരില്ലാത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. സി.ഇ.ഒയുടെ ceo.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമായ ഫോറം 6 എ ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

24,460 പോളിംഗ് സ്‌റ്റേഷനുകള്‍

സംസ്ഥാനത്ത് 24,460 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. വോട്ടര്‍മാരുടെ സൗകര്യാര്‍ഥം പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടാനാണ് ആലോചന. ഇതുസംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. 467 ഓളം പോളിംഗ് സ്റ്റേഷനുകള്‍ കൂടി വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് നിലവില്‍ വിലയിരുത്തിയിരിക്കുന്നത്. പോളിംഗ് സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Thiruvananthapuram
English summary
Draft voter list publishing date extended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X