തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡ്രൈവിംഗ് പരിശീലനം നിയന്ത്രണം വിട്ട കാർ തലകീഴായി തോട്ടിലേക്ക് മറിഞ്ഞു

  • By Desk
Google Oneindia Malayalam News

പാറശാല: വനിതാ വിദ്യാർത്ഥിക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണംവിട്ട കാർ പത്തടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാറിനുള്ളിൽ ഉണ്ടായിരുന്ന ഡ്രൈവിംഗ് അദ്ധ്യാപകനും വനിതാ വിദ്യാർത്ഥിയും സഹയാത്രികയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പഴയ അംബാസഡർ കാറിൽ ചെങ്കവിള - അയിര റോഡിൽ ഡ്രൈവിംഗ് പരിശീലനം നടത്തവെ ഇന്നലെ വൈകുന്നേരം 4 മണിക്കാണ് അപകടം.

ദില്ലിയില്‍ ആംആദ്മിയുമായി സഖ്യമില്ലെങ്കില്‍ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് അജയ് മാക്കന്‍ദില്ലിയില്‍ ആംആദ്മിയുമായി സഖ്യമില്ലെങ്കില്‍ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് അജയ് മാക്കന്‍

പരിശീലനത്തെ തുടർന്ന് അയിര കുളത്തിന് സമീപത്തെത്തി തിരികെ പോകുന്നതിനായി ആലന്തറ ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡിലെത്തി കാർ പുറകിലോട്ട് ഓടിക്കവെ ബ്രേക്കിലെ പിടിവിട്ടതാണ് അപകട കാരണം. വ്ലാത്താങ്കരയിലെ സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വനിതകളും സമീപവാസികൾ തന്നെയാണ്.

drving-1

അപകടത്തിൽ കാറിന് സാരമായ കേടുപാടുണ്ട്. വെള്ളത്തിൽ വീണവരെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവർ പാറശാല താലൂക്ക് ആശുപത്രിയിലെത്തി പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി. ചെങ്കവിള വാർഡ് മെമ്പർ ചന്ദ്രിക സ്ഥലത്തെത്തി. പൊഴിയൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
driving vehicle accident in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X