തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ദുരൂഹസാഹചര്യത്തിൽ ഡ്രോൺ: പ്രവേശിച്ചത് സുരക്ഷിത മേഖലയില്‍, പോലീസ് അന്വേഷണം തുടങ്ങി!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കോവളം, കൊച്ചുവേളി തീരത്തിനടുത്ത് രാത്രിയിൽ കണ്ട അജ്ഞാത ഡ്രോണിനെ കുറിച്ച് പോലീസും രഹസ്യാന്വേഷണവിഭാഗവും വിശദമായ അന്വേഷണം ആരംഭിച്ചു. വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്‍റർ ഉൾപ്പെടെയുള്ള സുരക്ഷ മേഖലകളിലാണ് ഡ്രോൺ പറത്തിയത് കണ്ടെത്തിയത്. രാത്രി ഒരു മണിയോടെയായിരുന്നു ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

<strong>ദില്ലി പിടിക്കാന്‍ ബിജെപിക്ക് വജ്രായുധം; ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു, നരേന്ദ്ര മോദി പ്രചോദനം</strong>ദില്ലി പിടിക്കാന്‍ ബിജെപിക്ക് വജ്രായുധം; ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു, നരേന്ദ്ര മോദി പ്രചോദനം

കോവളം സമുദ്രാ ബീച്ചിന് സമീപം രാത്രി 12.55ന് നൈറ്റ് പട്രോൾ പൊലീസ് സംഘമാണ് ഡ്രോൺ കാമറ പറക്കുന്നത് ആദ്യം കണ്ടത്. സമുദ്രാബീച്ചിലും പരിസരത്തും നിരീക്ഷണത്തിലായിരുന്ന കൺട്രോൾ റൂം പൊലീസ് സംഘം രാത്രിയിൽ സ്കൂട്ടറിന്റെ ഇരമ്പൽ പോലെയുള്ള ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് ആകാശത്ത് ഡ്രോൺ കാമറ പറക്കുന്നതായി തിരിച്ചറിഞ്ഞത്.

drone-1553

ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി അവിടം അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ബീച്ചിൽ നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോൺ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് എയർ പോർട്ടിലേക്ക് അലർട്ട് സന്ദേശം നൽകി. തുടർന്ന് രണ്ടുമണിക്കൂറിന്ശേഷം പുലർച്ചെ 2.55 ഓടെ തുമ്പയിലെ വിഎസ്എസ്സിയുടെ മെയിൻ സ്റ്റേഷന് മുകൾ ഭാഗത്തായി ഡ്രോൺ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജീവനക്കാർ കണ്ടെത്തുകയായിരുന്നു.

Thiruvananthapuram
English summary
Drone in suspecious situation thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X