തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാഹന പരിശോധനക്കിടെ മയക്ക് മരുന്ന് ഗുളികൾ പിടിച്ചെടുത്തു; ഗുളികകൾ എത്തിക്കുന്നത് തമിഴ്നാ‌ട്ടിൽ നിന്ന്

  • By Desk
Google Oneindia Malayalam News

പാറശാല: ദേശീയപാതയിൽ അമരവിള എക്സൈസ് ചെക്പോസ്റ്റിൽ നടന്ന കഴിഞ്ഞ ദിവസം നടന്ന വാഹന പരിശോധനക്കിടെ എത്തിയ ബൈക്ക് യാത്രക്കാരനായ യുവാവിൽ നിന്ന് 22 മയക്ക് മരുന്ന് ഗുളികൾ പിടിച്ചെടുത്തു. തിരുവനന്തപുരം നാലാഞ്ചിറ അക്ഷയ ഗാർഡൻസിൽ ഹസ് നമ്പർ 71 -ൽ ജിതിൻ രാജ് (26) ആണ് പിടിയിലായത്.

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; മിനിലോറിയിൽ കടത്താൻ ശ്രമിച്ച 2240 ലിറ്റർ സ്പിരിറ്റ് പിടിച്ചു!

തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് വരുമ്പോഴാണ് ഇയാൾ പിടിയിലായത്. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 10 മില്ലിഗ്രാം വീതമുള്ള 22 ഗുളികകൾ 12.19 തൂക്കം വരുന്നതാണ്. തമിഴ്നാട്ടിലെ ഒരു എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് ജിതിൻരാജ്. ഇയാളിൽ നിന്നു 5000 രൂപയും പിടിച്ചെടുത്തു.

Drug tablet case

അമരവിള എക്സൈസ് ചെക്പോസ്റ്റിലെ സർക്കിൾ ഇൻസ്‌പെക്ടർ സി.കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ എ.വിജയൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.സുദർശനൻ, എസ്.അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ യു.പി.പ്രണവ്, എം.വിനോദ് കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.എം.പ്രിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെയും പിടിച്ചെടുത്ത രൂപയും ബൈക്കും അമരവിള എക്സൈസ് റേഞ്ചിന് കൈമാറി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Thiruvananthapuram
English summary
Drug tablets seized in Parassala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X