സമ്മാന പൊതിയിൽ മിഠായി രൂപത്തില്‍ ലഹരിമരുന്ന്; തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡില്‍
സമ്മാന പൊതിയിൽ മിഠായി രൂപത്തില്‍ ലഹരിമരുന്ന്; തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് മിഠായി രൂപത്തിൽ ഉളള ലഹരി മരുന്ന് പിടികൂടി. ച്യൂയിംഗത്തിന്‍റെയും ചോക്ലേറ്റിന്‍റെയും രൂപത്തിൽ ആയിരുന്നു ലഹരി മരുന്ന് കണ്ടെത്തിയത്. ലഹരി മരുന്നുകളിൽ വീര്യം കൂടിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. സമ്മാന പൊതിയിലാണ് ലഹരി മരുന്ന് ഒളിപ്പിച്ച് വെച്ചിരുന്നത്.
244 ഗ്രാം ആംഫെറ്റമിൻ, 25 എൽ എസ്‍ ഡി സ്റ്റാമ്പ്, രണ്ട് ഗ്രാം മെതാക്വലോൺ എന്നിവയാണ് പിടിച്ചെടുത്തവ. നർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്.

എന്നാൽ, നടത്തിയ പരിശോധനയിൽ അന്യ സംസ്ഥാനമായ ബെംഗലൂരുവിൽ നിന്ന് കൊറിയര്‍ വഴിയാണ് ലഹരി മരുന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. അതേസമയം, കൊറിയർ സ്വീകരിക്കേണ്ട തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തെന്ന് എൻസിബി ചെന്നൈ വിഭാഗം അറിയിച്ചു.
അതിനിടെ, സമാനമായ മറ്റൊരു സംഭവം കാസര്‍കോട് നീലേശ്വരത്ത് ഉണ്ടായി. ജില്ലയിൽ നിന്നും വന്‍ സ്പിരിറ്റ് വേട്ട നടന്നതായാണ് കണ്ടെത്തിയത്. ലോറിയില്‍ കടത്തുകയായിരുന്ന 1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് പിടികൂടിയത്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കടത്ത് പിടികൂടിയത്. ഗോവയില്‍ നിന്ന് തൃശൂരിലേക്ക് പെയിന്‍റുമായി പോവുകയായിരുന്ന ലോറിയില്‍ ഒളിപ്പിച്ചാണ് സ്പിരിറ്റും മദ്യവും കടത്തിയത്. ലോറി ഡ്രൈവര്‍ മഞ്ചേരി സ്വദേശി സൈനുദ്ദീനെ കസ്റ്റഡിയില്‍ എടുത്തു.

എന്നാൽ, ലഹരി വില്‍പനയെക്കുറിച്ച് നാട്ടുകാർ പൊലീസിനെ അറിയിച്ചതെ തുടർന്ന് പ്രതികാരമായി തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം നടന്നിരുന്നു. 2 ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് ഗുണ്ടാ ആക്രമണം അരങ്ങേറിയത്. കഴക്കൂട്ടത്തിന് സമീപം ഉള്ളൂര്‍ക്കോണം എന്ന സ്ഥലത്ത് 2 തവണയായി ഗുണ്ടകൾ ആക്രമണം നടത്തി. രാത്രി 9 മണിക്കാണ് ആദ്യം ആക്രമണം നടന്നത്. തുടർന്ന് പുലർച്ചെ 2 മണിയോടും ആക്രമണം നടന്നു. ഉള്ളൂര്‍ക്കോണം സ്വദേശി ഹാഷിമിന്റെ നേതൃത്വത്തിലുളള ആക്രമി സംഘമാണ് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞു.

സംഭവത്തിൽ ആക്രമി സംഘം സ്ഥലത്തെ വീടുകളും വീടിന് മുന്നിൽ നിർത്തി ഇട്ടിരുന്ന വാഹനങ്ങളും അടിച്ചു തകര്‍ത്തിരുന്നു. ലഹരി വില്‍പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചതാണ് ആക്രമണത്തിന് കാരണമെന്നും അതിനുളള പ്രതികാരമായാണ് ഗുണ്ടാ ആക്രമണം നടത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
ഹാഷിമ് സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടാ പശ്ചാത്തലമുളള വ്യക്തിയാണെന്നും ലഹരി ഇടപാടിലും ഒപ്പം തന്നെ സാമുഹിക വിരുദ്ധ ഇടപാടുകളിൽ ഇയാൾക്ക് ബന്ധമുണ്ടെന്നും നാട്ടുകാർ പറയുന്നു. പല തവണയായി ഹാഷിമിന്റെ ശല്യം സഹിക്കാൻ കഴിയാതെ ഇയാൾക്കെതിരെ പോലീസിൽ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതിയിൽ ഒന്നും പോലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

രാത്രി 9 മണിയോടെ ഉളളൂർക്കോണത്ത് കട നടത്തുന്ന റംല ബീവി എന്ന സ്ത്രീയുടെ വീട്ടിലാണ് ഹാഷിമ് ആക്രമണത്തിന് എത്തിയത്. റംല ബീവിയ്ക്ക് നേരെ കത്തി കാണിച്ച് ഇനി പോലീസിനോട് പരാതി പറഞ്ഞാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഇവരുടെ മക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് റംല ബീവി ബഹളം വെയ്ചിതിനെത്തുടർന്ന് നാട്ടുകാർ ഓടി കൂടുകയായിരുന്നു.
തുടർന്ന് ആക്രമികൾ തിരികെ പോയി.
പിന്നീട് പുലർച്ചെ 2 മണിയോട് കൂടി ഹാഷിമും ആക്രമി സംഘവും വീണ്ടും സ്ഥലത്തെത്തി റംല ബീവിയുടെ വീട് ഉൾപ്പെടെ സമീപത്തെ വീടുകളും അടിച്ച് തകർത്തു. കമ്പ് കൊണ്ടും കല്ലുകൊണ്ടും ആയിരുന്നു സംഘം വീടിന്റെ ജനലുകൾ അടക്കം നശിപ്പിച്ചത്. തുടർന്ന് വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ഇരു ചക്ര വാഹനങ്ങളും തകർത്തു. നാട്ടുകാർ ബഹളം കേട്ട് എത്തിയപ്പോഴേക്കും ആക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആക്രമണം നടത്തിയത് ഹാഷിമും സംഘവുമാണെന്ന് കാണിച്ച് നാട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.












Click it and Unblock the Notifications