തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് സെന്ററിലെ ശുചിമുറിയിൽ ക്യാമറ വെച്ചെന്ന് പരാതി: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ!!

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് സെന്ററിലെ ശുചിമുറിയിൽ മുറിയിൽ ക്യാമറ വച്ചെന്ന പരാതിയിൽ ഡിവൈഎഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഡിവൈഎഫ്ഐയുടെ നെയ്യാറ്റിൻകര ചെങ്കൽ ഏരിയാ കമ്മറ്റി പ്രസിഡന്റ് ഷാലു (26) ആണ് അറസ്റ്റിലായിട്ടുള്ളത്. പാറശ്ശാലയിലെ കൊവിഡ് ശ്രീകൃഷ്ണ സെന്ററിൽ നിന്ന് വ്യാഴാഴ്ച ഉച്ചതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്.

 ലഹരിക്കടത്ത് സംഘങ്ങളുടെ കുടിപ്പക: യുവാവിന്റെ കൊലപാതകത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ!! ലഹരിക്കടത്ത് സംഘങ്ങളുടെ കുടിപ്പക: യുവാവിന്റെ കൊലപാതകത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ!!

കൊവിഡ് സെന്ററിലെ ശുചിമുറിയിൽ കയറിയതോടെ ജനലിന് മുകളിൽ മൊബൈൽ ക്യാമറ ഓൺ ചെയ്ത് വെച്ചതായി കണ്ടതോടെയാണ് ഇക്കാര്യം കൊവിഡ് സെന്ററിൽ തന്നെയുള്ള ബന്ധുവിനെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഫോൺ ഷാലുവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്നാണ് പോലീസ് നടപടി സ്വീകരിക്കുന്നത്.

 arrest-15

Recommended Video

cmsvideo
Efficacy Of COVID Vaccine May Land Between 50-100 Percent: ICMR | Oneindia Malayalam

ഇതോടെ യുവാവിനെ കൊവിഡ് സെന്ററിൽ തന്നെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് സെന്ററിലെത്തിയ ഷാലുവിന്റെ ഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ്ജ് ചെയ്യാനിരിക്കെയാണ് ഈ സംഭവം.

Thiruvananthapuram
English summary
DYFI leader arrested for posted spy camera in Covid centre in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X