Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രലോഭനത്തില്‍ വിവാഹിരായ സ്ത്രീകള്‍ വീഴും, ലഹരി ഇടപാടും'; ജിനേഷിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജിനേഷിന് ലഹരി ഇടപാടുകളില്‍ ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് ഡി വൈ എഫ് ഐ നേതാവായ ജിനേഷിനെ പിടികൂടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വലയിലാക്കിയ പെണ്‍കുട്ടിയെ വലയിലാക്കിയതെന്നാണ് വിവരം.

1

സോഷ്യല്‍ മീഡിയയിലൂടെ വിവാഹിതയായ ഒട്ടേറെ പേരുമായി ജിനേഷ് ബന്ധം പുലര്‍ത്തിയിരുന്നു. ജിനേഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മുപ്പതോളം സ്ത്രീകളും ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ പലതും പരസ്പരം സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായതിനാല്‍ ആരും പരാതി നല്‍കിയിട്ടില്ല.

2

ബന്ധപ്പെടുന്ന സ്ത്രീകളുമായുള്ള നഗ്ന ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകര്‍ത്തി സൂക്ഷിക്കുകയാണ് ഇയാള്‍ ചെയ്യാറുള്ളത്. പൊലീസ് പിടിച്ചെടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

3

അതേസമയം, ജിനേഷിന് ലഹരി ഇടപാടുകളുള്ളതായും പൊലീസ് സംശയിക്കുന്നു. ഇക്കാര്യം പൊലീസിനോട് സമ്മതിച്ചെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. ലഹരി ഇടപാടുകളില്‍ ഏജന്റായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നുള്ള കാര്യം പൊലീസ് പിന്നീട് പരിശോധിച്ചേക്കും.

4

സാമ്പത്തിക ശാസ്ത്രത്തിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദമുള്ള ജിനേഷ് പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലുണ്ട്. എന്നാല്‍ വധശ്രമ കേസില്‍ പ്രതിയായതിനാല്‍ ജിനേഷിന് പൊലീസില്‍ നിയമനം ലഭിച്ചില്ല. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിലാണ് ജിനേഷും ഉള്‍പ്പെട്ടത്.

5

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജിനേഷ് ഉള്‍പ്പടെ എട്ട് പ്രതികളാണുള്ളത്. ഇവര്‍ എട്ട് പേരും റിമാന്‍ഡിലാണ്. ഇവരെ ആവശ്യമെങ്കില്‍ മാത്രം കസ്റ്റഡിയില്‍ എടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, സംഘടനാ കാര്യങ്ങളില്‍ സജീവമല്ലാത്തതിനാല്‍ സെപ്റ്റംബറില്‍ തന്നെ ജിനേഷിനെ മേഖലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐയുടെ അനൗദ്യോഗിക വിശദീകരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+