വനിത പ്രവര്‍ത്തകയോട് മോശമായി പെരുമാറി; ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിന് സസ്പെന്ഷന്
തിരുവനന്തപുരം: വനിത പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡി വൈ എഫ് ഐ നേതാവ് ജെ ജെ അഭിജിത്തിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നേരത്തെ വനിത പ്രവര്‍ത്തകയുടെ പരാതിയില്‍ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.
അതേസമയം , അഭിജിത്തിന്റെ പേരില്‍ നേരത്തെ മറ്റൊരു വിവാദവും പുറത്തുവന്നിരുന്നു. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയാകുന്നതിന് വേണ്ടി അഭിജിത്ത് പ്രായം കുറച്ചുകാട്ടിയെന്ന ആരോപണമാണ് ഉയര്‍ന്നത്. സി പി എം ജില്ലാ സെക്രട്ടറി ആനവൂര്‍ നാഗപ്പന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ പ്രായം കുറച്ചതെന്നാണ് അഭിജിത്തിന്റെ പേരില്‍ പുറത്തുവന്ന ശബ്ദ രേഖയില്‍ പറയുന്നത് .

തന്റെ യതാര്‍ത്ഥ പ്രായം 30 ആണെന്നും പല പ്രായത്തിനുള്ള സര്‍ട്ടിഫിക്കറ്റ് തന്റെ കയ്യിലുണ്ടെന്നും ശബ്ദ സംഭാഷണത്തില്‍ പറയുന്നു. പ്രായം മാറി മാറി പറയുന്നതിന് വേണ്ടിയാണ് ഇത്തരം സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും പറയുന്നു. കൂടാതെ പാര്‍ട്ടിയിലിപ്പോള്‍ തനിക്ക് വെട്ടാന്‍ ആരുമില്ലെന്നും വെട്ടിക്കളിക്കാന്‍ ആരെങ്കിലുമൊക്കെ വേണമെന്നും ഇയാള്‍ ശബ്ദ രേഖയില്‍ പറയുന്നുണ്ട്. ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്തിന് ശേഷം ബാറിലെത്തി മദ്യപിച്ചെന്ന് കാണിച്ച് അഭിജിത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്പെന്ഷന്.
നേരത്തെ പുറത്തുവന്ന അഭിജിത്തിന്റെ ശബ്ദ രേഖ
എനിക്കിപ്പോ എന്താ , മുപ്പത് . എന്റെ ഒറിജിനല്‍ പ്രായമാണ് ഞാന്‍ പറഞ്ഞത് . ഞാന്‍ പറത്ത് പറയണ പ്രായമല്ല. ഈ സംഘടനയില്‍ ഞാന്‍ നിന്നത് അതുകൊണ്ടാണ് . 26 വരയേ എസ് എഫ് ഐയില്‍ നില്ക്കാന് പറ്റുള്ളൂ. ഈ വര്‍ഷം 30 ആയി. ഞാന്‍ ' 92 ആണ്. എന്റെ കയ്യില്‍ ' 92 ഉണ്ട്, '94 ഉണ്ട്, 95 ഉണ്ട് , സര്‍ട്ടിഫിക്കറ്റുകളേ. എന്നോട് നാഗപ്പന് സാറ് പറഞ്ഞതാണ് ആര് ചോദിച്ചാലും ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. പ്രദീപ് സാറും എന്നോട് പറഞ്ഞു. എനിക്ക് ആര് ഇരിക്കുന്നു ഇവിടെ വെട്ടാന്‍. പണ്ടത്തെ പോലെ വെട്ടാന്‍ ആരും ഇല്ലാത്തതുകൊണ്ട് ഭയങ്കര സുഖം. ആരേലും വേണം വെട്ടിക്കളിക്കാനൊക്കെ .
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച












Click it and Unblock the Notifications