ഓഫീസ് ജീവനക്കാരന് കൊറോണ; ഡിവൈഎഫ്‌ഐ സംസ്ഥാന ഓഫീസ് അടച്ചു, റഹീം ക്വാറന്റൈനില്‍
തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എഎ റഹീം ക്വാറന്റൈനില്‍ പ്രവേശിച്ചു. ജീവനക്കാരനുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന മറ്റു അഞ്ചു പേരും ക്വാറന്റൈനിലാണ്. റഹീം ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ കൊറോണ പരിശോധന നടത്തും.

ഇന്ന് രാവിലെയാണ് ഓഫീസിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുന്നുകുഴിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് അടയ്ക്കുകയായിരുന്നു. ദിനംപ്രതി ഒട്ടേറെ പേര്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഓഫീസില്‍ രണ്ടുദിവസങ്ങളായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എത്തുന്നവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുകയും ചെയ്തിരുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഓഫീസിലേക്ക് കഴിഞ്ഞദിവസങ്ങളില്‍ സാധാരണ പോലെ കൂടുതല്‍ പേര്‍ എത്തിയിരുന്നില്ല.












Click it and Unblock the Notifications