ഇ വാർത്ത മാനേജിങ് എഡിറ്റർ അൽ അമീന്റെ പിതാവ് സുലൈമാൻ അന്തരിച്ചു
തിരുവനന്തപുരം: ഇ-വാർത്തയുടെ മാനേജിങ് എഡിറ്ററും ഉടമയും കോം ഇന്ത്യ മുൻ സംസ്ഥാന പ്രസിഡന്റും ആയ അൽ അമീൻ്റെ പിതാവ് കാര്യവട്ടം തുണ്ടത്തിൽ ദാറുൽ ഹുദയിൽ സുലൈമാൻ നിര്യാതനായി. ഇ-വാർത്തയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരം കോസ്മോ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം അന്തരിച്ചത്. 69 വയസായിരുന്നു.

ഷാഹിദാ ബീവിയാണ് ഭാര്യ. അൽ അമീൻ, അമീന, അമീറ എന്നിവരാണ് മക്കൾ. ട്രഷറി വിഭാഗത്തിൽ ജീവനക്കാരനായ ഷിജു മുഹമ്മദ് മരുമകനാണ്.
സംസ്കാരം ജൂൺ 9 ബുധനാഴ്ച രാവിലെ 8 മണിക്ക് ചെമ്പഴന്തി മുസ്ലീം പള്ളിയിൽ നടത്തി .












Click it and Unblock the Notifications