നടുറോഡിൽ ചോരയിൽ കുളിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ്; രക്ഷകനായി സ്പീക്കർ
നടുറോഡിൽ അപകടത്തിൽ പെട്ട് ചോരയിൽ കുളിച്ച് കിടന്ന കുഞ്ഞിന് രക്ഷകനായി സ്പീക്കർ എംബി രാജേഷ്. തിരുവനന്തപുരം മംഗലപുരത്ത് ദേശീയപാതയിലായിരുന്നു അപകടം നടന്നത്. എട്ടുമാസം പ്രായമായ കുഞ്ഞാണ് അപകടത്തിൽ പെട്ടത്. തൃത്താലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു സ്പീക്കർ അപകടത്തിൽപ്പെട്ട കുഞ്ഞിനെ കണ്ടത്.

മാതാപിതാക്കൾക്കൊപ്പം വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കുഞ്ഞ് അപകട സമയത്ത് റോഡിലേക്ക് തെറിച്ച് വീണതായിരുന്നു. തുടർന്ന് സ്പീക്കർ വാഹനത്തിൽ ഉള്ളവരെ ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് പോലീസുകാർക്ക് നിർദേശം നൽകി. ഉടൻ തന്നെ സ്പീക്കർ കുഞ്ഞുമായി തൊട്ടടുത്ത കഴക്കൂട്ടം സിഎസ്ഐ മിഷൻ ഹോസ്പിറ്റലിൽ എത്തി.
പ്രാഥമിക ശുശ്രൂയക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ കുഞ്ഞും കുടുംബവും അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications