തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പിൽ പിഴച്ചു: ഔദ്യോഗിക വെബ്സൈറ്റിൽ തെറ്റ് തിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Google Oneindia Malayalam News

തിരുവനന്തപുരം: ഔദ്യോഗിക വെബ്സൈറ്റിൽ പിഴവ് സംഭവിച് തിരഞ്ഞെടുപ്പ് ഫലങ്ങൾ തിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. മുമ്പുണ്ടായിരുന്ന മുന്നണികൾക്ക് ലഭിച്ച തദ്ദേശ സ്ഥാപനങ്ങളെന്നത് നീക്കം ചെയ്ത് മുന്നണികൾ വിജയിച്ച വാർഡുകളുടെ എണ്ണമെന്നാണ് തിരുത്തിയത്. നേരത്തെ മുനിസിപ്പാലിറ്റികളിൽ യുഡിഎഫിന് മുൻതൂക്കമെന്നാണ് നൽകിയിരുന്നത്. ഇതും നീക്കം ചെയ്തിട്ടുണ്ട്. സിപിഎം പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്നാണ് ഈ വാചകം നീക്കം ചെയ്തിട്ടുള്ളത്.

യുഡിഎഫ് ബിജെപിയുടെ ബി ടീമാണെന്ന് തോന്നലുണ്ടായി, എല്‍ഡിഎഫ് ജയിച്ചതിന് കാരണവുമായി സക്കറിയയുഡിഎഫ് ബിജെപിയുടെ ബി ടീമാണെന്ന് തോന്നലുണ്ടായി, എല്‍ഡിഎഫ് ജയിച്ചതിന് കാരണവുമായി സക്കറിയ

election-commission-15

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: വെബ്സൈറ്റിൽ തെറ്റ് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

ചില മേഖലകളിൽ ഓദ്യോഗികമായി വരുന്ന കണക്കുകൾ അപ് ലോഡ് ചെയ്യുന്നതിൽ വോട്ടെണ്ണൽ ദിവസത്തിന്റെ അവസാനം ഉദ്യോഗസ്ഥർക്ക് സാങ്കേതികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇങ്ങനെ വന്നപ്പോൾ വെബ്സൈറ്റിൽ കാണിച്ച കണക്കുകളിൽ പിഴവ് സംഭവിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർക്ക് പുതിയ പാസ് വേർഡുകൽ നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് മണിക്കൂറുകൾ പിന്നിടുമ്പോൾ ഫലം തിരുത്തിയിട്ടുള്ളത്. 3077 മുനിസിപ്പിൽ വാർഡുകളിൽ 1167 ഇടത്ത് എൽഡിഎഫും 1172 ഇടത്ത് യുഡിഎഫുമാണ് വിജയിച്ചത്. മറ്റുള്ളവർ 414 ഇടത്താണ് വിജയിച്ചിട്ടുള്ളത്. ഇതിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്വതന്ത്രരും ഉൾപ്പെടുന്നുണ്ട്.

Thiruvananthapuram
English summary
Election commission corrects deatils in official website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X