തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: യഥാസമയം കണക്ക് നൽകിയില്ല; 81 പേരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി!!

Google Oneindia Malayalam News

തിരുവനന്തപുരം: 2019 ജനുവരി മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ 81 പേരെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കി. യഥാസമയം ചെലവ് കണക്ക് സമർപ്പിക്കാതിരുന്നതിനാലാണ് ഇവരെ അയോഗ്യരാക്കിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ വ്യക്തമാക്കി.

 election-commission-15

കോൺട്രാക്ടറുടെ അശ്രദ്ധ യുവാവിന്റെ ജീവനെടുത്തു: ബൈക്ക് കോൺക്രീറ്റ് മെഷീൻ ബൈക്കുമായി കൂട്ടിയിടിച്ചുകോൺട്രാക്ടറുടെ അശ്രദ്ധ യുവാവിന്റെ ജീവനെടുത്തു: ബൈക്ക് കോൺക്രീറ്റ് മെഷീൻ ബൈക്കുമായി കൂട്ടിയിടിച്ചു

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: യഥാസമയം ചെലവ് കണക്ക് നൽകിയില്ല; 81 പേരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി

അയോഗ്യത ഉത്തരവിറക്കിയത് മുതൽ അഞ്ച് വർഷക്കാലത്തേക്കാണ് നിലനിൽക്കുന്നത്. മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ മത്സരിച്ച 14 പേരെയും പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച 67 പേരെയുമാണ് അയോഗ്യരാക്കിയിട്ടുള്ളത്. 2015ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച 8750 പേരെയും ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച 224 പേരെയും കമ്മീഷൻ നേരത്തെ അയോഗ്യരാക്കിയിരുന്നു. യഥാസമയം ചെലവ് കണക്കുകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ്. അവർക്ക് 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത നിലനിൽക്കുന്നുണ്ട്. ഇവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Thiruvananthapuram
English summary
Election commission disqualify 81 peoples due to lack of details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X