തദ്ദേശ തിരഞ്ഞെടുപ്പിന് കൊഴുപ്പ് പകരാന്‍ തിരഞ്ഞെടുപ്പ് ഗാനങ്ങളുമെത്തി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ചൂടു പകരാന്‍ തിരഞ്ഞെടുപ്പു ഗാനങ്ങളുമൊരുങ്ങി. സോഷ്യല്‍ മീഡിയ വഴി പ്രചരണം കൊഴുപ്പിക്കാന്‍ നിരവധി ഹിറ്റു ഗാനങ്ങളുടെ പാരടികളാണ് ഒരുങ്ങിയിരിക്കുന്നത്. തമിഴ് ,മലയാളം,ഹിന്ദി പാട്ടുകള്‍ക്കു പുറമെ മാപ്പിളപ്പാട്ട് ശൈലിയിലുമാണ് വിവിധ രാഷ്ട്രീയ കക്ഷികള്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ഥികളുടെ പേരുകള്‍ പരിചയപ്പെടുത്തിയും,വികസന പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതുമാണ് തിരഞ്ഞെടുപ്പ് ഗാനങ്ങളിലെ വരികള്‍.

Recommended Video

തദ്ദേശ തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് രംഗത്ത് ചൂടുപകരാൻ ഗാനങ്ങളും തയ്യാർ
കോവിഡ് കാലത്തെത്തിയ തദ്ദേശ സ്വയംഭരണത്തിരഞ്ഞെടുപ്പിന് പരിമിതികള്‍ ഏറെയാണ്. പഴയ തിരഞ്ഞെടുപ്പ് കാലത്തെന്ന പോലെ പ്രചരണങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്ന അവസ്ഥ. ഈ അവസ്ഥയില്‍ സോഷ്യല്‍ മീഡിയകളാണ് എല്ലാ പാര്‍ട്ടികളുടേയും പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ ആയുധം. ഈ പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയ വഴി തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു പുറമേ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന, ദേശീയ തല്‌ത്തിലെ നേതാക്കളുടെ ദൃശ്യങ്ങളും അടങ്ങിയതാണ് ഓരോ തിരഞ്ഞെടുപ്പ് ഗാനങ്ങളും.
കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് പ്രചരണ പരിമിതികള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന പാരടി ഗാനങ്ങലിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം












Click it and Unblock the Notifications