തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ മൂന്ന് ആനകളെ തമിഴ്നാട് വനം വകുപ്പ് പിടിച്ചെടുത്തു; കൊണ്ടു പോയത് എഴുന്നള്ളത്തിന്, ലൈസൻസില്ലെന്ന് ആരോപണം!!

  • By Desk
Google Oneindia Malayalam News

വെള്ളറട: കേരളത്തിൽനിന്നും തമിഴ്നാട്ടിലേക്ക് ലൈസൻസില്ലാതെ എഴുന്നള്ളത്തിന് കൊണ്ടുപോയ മൂന്ന് ആനകളെ തമിഴ്നാട് വനം വകുപ്പ് അധികൃതർ പിടികൂടി. ശനിയാഴ്ച കന്യാകുമാരി ജില്ലയിലെ അളപ്പൻകോട് ശ്രീ ഇശ്വരകാല ഭൂതത്താൻ ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രക്ക് 14 ആനകളെയാണ് കേരളത്തിൽ നിന്നും ബുക്ക് ചെയ്തിരുന്നത്.

<strong>ക്ഷേത്ര നടയിൽ വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം; വിഴിഞ്ഞം മുക്കോല പേരയിൽ മേലെ സരസ്വതി ദേവി ക്ഷേത്രനടയിൽ...സഹോദരിയുമായുള്ള വഴി തർക്കം, ആത്മഹത്യയെന്ന് പോലീസ്!!</strong>ക്ഷേത്ര നടയിൽ വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം; വിഴിഞ്ഞം മുക്കോല പേരയിൽ മേലെ സരസ്വതി ദേവി ക്ഷേത്രനടയിൽ...സഹോദരിയുമായുള്ള വഴി തർക്കം, ആത്മഹത്യയെന്ന് പോലീസ്!!

കേരളത്തിൽ നിന്നും ആനകൾ തമിഴ്നാട്ടിൽ കൊണ്ടുപോകണമെങ്കിൽ പ്രത്യോക അനുമതി സോഷ്യൽ ഫോറസ്റ്റ് അധികൃതരിൽ നിന്നും വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ ഇതോന്നുമില്ലാതെയാണ് ശനിയാഴ്ച നടന്ന ഘോഷയാത്രയിൽ കൊല്ലം സ്വദേശിയുട മൂന്ന് ആനകൾ അളപ്പൻകോട് ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിയിരുന്നു. രാത്രിയോടെ തമിഴ്നാട് വനം വകുപ്പ് അധികൃതരുടെ സ്ക്വാഡ് മൂന്ന് ആനകളെയും അനുവാദമില്ലാതെ തമിഴ്നാട്ടിൽ കൊണ്ടുവന്നതിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തു.

Elephant

തുടർന്ന് കൊല്ലത്തെ സോഷ്യൽ ഫോറസ്റ്റ് അധികൃതരെയും വനം വകുപ്പിനെയും വിവരമറിയിച്ചു. ഇതിനെ തുടർന്ന് നെയ്യാറ്റിൻകര സോഷ്യൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും ഫോറസ്റ്റ് സ്ക്വാഡും സ്ഥലത്തെത്തി. ആനകളെ കസ്റ്റഡിയിൽ ഏറ്റുവാങ്ങി. അനുവാദമില്ലാതെ ആനകളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതിനെതിരെ ആനയുടമയ്ക്ക് എതിരെ കേസെടുത്തശേഷം ആനകളെ കൊല്ലത്തേക്ക് ലോറിയിൽ കൊണ്ടുപോയി.

ഏതാനും മാസങ്ങൾക്കുമുമ്പ് കേരള തമിഴ്നാട് അതിർത്തിയായ പനച്ചമൂടിനു സമീപം വെള്ളച്ചിപ്പാറ ശ്രീ ഭദ്രകാളികുന്ന് ,ക്ഷേത്രത്തിലെ ഉത്സവത്തിന് തിരുവന്തപുരത്തുനിന്നും കൊണ്ടുവന്ന രണ്ട് ആനകളിൽ ഒരെണ്ണം കലഞ്ഞ് പാപ്പാനെ കുത്തികൊന്നിരുന്നു. ഇതോടുകൂടി തമിഴ്നാട്ടിൽ ഘോഷയാത്രകളിൽ ലൈസൻസില്ലാത്ത ആനകളെ പങ്കെടുപ്പിക്കുന്നത് ജില്ലാ അധികൃതർ നിരോധിച്ചിറ്റുണ്ട്. ഇതിനിടയിലാണ് വീണ്ടും ആനകൾ തമിഴ്നാട്ടിൽ കൊണ്ടുവന്നത്.

Thiruvananthapuram
English summary
Elephant seizd by Tamil Nadu forest department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X