തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എൻഫോഴ്സ്മെന്റിന്റെ പട്ടികയിൽ കൂടുതൽ പേർ: അന്വേഷണം അനി കുട്ടനിലേക്കും അരുണിലേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നേരെയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നാല് പേർക്ക് ഹാജരാകാൻ നോട്ടീസ്. ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ള നാല് പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിട്ടുള്ളത്.

 മൂന്ന്പേർക്ക് നോട്ടീസ്

മൂന്ന്പേർക്ക് നോട്ടീസ്


ബിനീഷിന്റെ ബിനാമിയെന്ന് എൻഫോഴ്സ്മെന്റ് നേരത്തെ ചൂണ്ടിക്കാണിച്ച അബ്ദുൾ ലത്തീഫ്, റഷീദ്, അനി കുട്ടൻ, അരുൺ എസ് എന്നിവർക്കാണ് എൻഫോഴ്സ്മെന്റിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് നേരത്തെയും അബ്ദുൾ ലത്തീഫിനോട് ഹാജരാവാൻ നിർദേശിച്ചിരുന്നു. ക്വാറന്റൈനിൽ കഴിഞ്ഞ് വരികയാണെന്ന കാരണം പറഞ്ഞാണ് നേരത്തെ ഇയാൾ ഹാജരാകാതിരുന്നത്.

പരപ്പന ജയിലിലിൽ

പരപ്പന ജയിലിലിൽ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പരപ്പന അഗ്രഹാര ജയിലിലെ സെല്ലിലാണ് ബിനീഷ് കോടിയേരിയെ പാർപ്പിച്ചിട്ടുള്ളത്. കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ബിനീഷിനെ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്നത് എന്നാൽ ഫലം വരുന്നതോടെ മാത്രമേ മറ്റ് കുറ്റവാളികളെ പാർപ്പിക്കുന്ന സെല്ലിലേക്ക് ബിനീഷിനെയും മാറ്റുകയുള്ളൂ. അതേ സമയം ബിനീഷ് ജയിലിൽ വെച്ച് കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളില്ലെന്നുമാണ് ജയിൽ അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.

കൂടുതൽ പേർ പട്ടികയിൽ

കൂടുതൽ പേർ പട്ടികയിൽ

കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കൂടുതൽ പേരുകൾ വെളിപ്പെടുത്തുന്നത്. ബിനീഷിന്റെ ഡ്രൈവറായ അനികുട്ടന്റേതാണ് ഇതിലൊന്ന്. എൻഫോഴ്സ്മെന്റ് ബിനീഷിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത കാർഡിലേക്ക് അനി കുട്ടൻ വലിയ തുക നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള വിവരങ്ങൾ ബിനീഷ് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യണമെന്ന ആവശ്യം എൻഫോഴ്സ്മെന്റ് നേരത്തെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

Recommended Video

cmsvideo
ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam
ജുഡീഷ്യൽ കസ്റ്റഡിയിൽ

ജുഡീഷ്യൽ കസ്റ്റഡിയിൽ

നവംബർ 11നാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബിനീഷിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയയ്ക്കുന്നത്. 13 ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കുന്നത്. ബെംഗളുരു സെഷൻസ് കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുന്നത്. അതേ സമയം ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ നവംബർ 18നാണ് കോടതിയിൽ വാദം കേൾക്കുന്നത്.

Thiruvananthapuram
English summary
Enforcement Directorate to investigate Financeial dealing s of Bineesh Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X