തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള ആറ് സ്ഥാപനങ്ങളിൽ റെയ്ഡ്: ടോറസ് റെമഡീസും കാർ പാലസും പട്ടികയിൽ

Google Oneindia Malayalam News

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സംഘം ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന കരുതുന്നവരുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്.

'ഫ്ലോറിഡ' ജയിച്ചാല്‍ പ്രസിഡന്‍റ്; ആ ചരിത്രം തിരുത്തുമോ ബൈഡന്‍: നിലവില്‍ മുന്‍തൂക്കം ട്രംപിന്'ഫ്ലോറിഡ' ജയിച്ചാല്‍ പ്രസിഡന്‍റ്; ആ ചരിത്രം തിരുത്തുമോ ബൈഡന്‍: നിലവില്‍ മുന്‍തൂക്കം ട്രംപിന്

ബെംഗളുരു മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നൽകിയതിനെ തുടർന്നാണ് ബിനീഷിലേക്ക് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നീളുന്നത്. അനൂപിന് പണം നൽകി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ്.

വീട് തുറന്ന് പരിശോധിച്ചു

വീട് തുറന്ന് പരിശോധിച്ചു

ബുധനാഴ്ച രാവിലെ ബിനീഷ് കൊടിയേരിയുടെ വീട്ടിലെത്തിയ എൻഫോഴ്സ് ഉദ്യോഗസ്ഥർ വീട് തുറന്ന് പരിശോധിച്ചിരുന്നു. ഇതിന് ശേഷം സ്റ്റാച്യൂ ജംങ്ഷനിലെ ചിറക്കുളം റോഡിലുള്ള ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. ബിനീഷ് കോടിയേരി അറസ്റ്റിലായി ദിവസങ്ങൾക്കുള്ളിലാണ് എട്ടംഗ എൻഫോഴ്സ്മെന്റ് സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയത്.

രണ്ട് സ്ഥാപനങ്ങളിൽ പരിശോധന

രണ്ട് സ്ഥാപനങ്ങളിൽ പരിശോധന

2009ൽ ആരംഭിച്ച ടോറസ് റെമഡീസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിന് പുറമേ തിരുവനന്തപുരത്ത് പ്രവർത്തിച്ചുവരുന്ന കാർപാലസ് എന്ന സ്ഥാപനത്തിലും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരിലേക്കും അന്വേഷണം നീളുന്നുണ്ട്. അബ്ദുൾ ലത്തീഫ്, അരുൺ വർഗ്ഗീസ്, അബ്ദുൾ ജാഫർ, എന്നിവരുടെ വീടുകളിലും എൻഫോഴ്സ്മെന്റ് പരിശോധന നടത്തും.

അന്വേഷണം പുരോഗമിക്കുന്നു

അന്വേഷണം പുരോഗമിക്കുന്നു

തിരുവനന്തപുരത്തുള്ള യുഎഎഫ്എക്സ് സൊല്യൂഷൻസ്,ഓൾഡ് കോഫി ഹൌസ്, കാർ പാലസ്, കാപിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ വ്യക്തമാക്കിയിരുന്നു. ബെംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ ഡയറക്ടർമാരായ ഇവന്റ് മാനേജ്മെന്റ് കമ്പനികൾ കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്നതായി എൻഫോഴ്സ്മെന്റ് ചൂണ്ടിക്കാണിക്കുന്നു. ബിനീഷിന്റെ ബിനാമികളാണ് ഇതിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നതെന്നാണ് ഇഡി ആരോപിക്കുന്നത്. ഈ കമ്പനികളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇഡി പറയുന്നു. മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിനായി ബിനീഷ് സഹായിച്ചുവെന്ന് തെളിയിക്കുന്ന മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു.

ഐടി വകുപ്പും ഇഡിയും

ഐടി വകുപ്പും ഇഡിയും


ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിൽ
ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലാവുന്നത്. ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി പത്ത് ദിവസത്തേക്ക് കൂട്ടി നൽകണമെന്ന് എൻഫോഴ്സ്മെന്റ് ആവശ്യമുന്നയിച്ചെങ്കിലും അഞ്ച് ദിവസത്തേക്കാണ് ബെംഗളൂരൂ സെഷൻസ് കോടതി കസ്റ്റഡി കാലാവധി നീട്ടിനൽകിയത്. അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് നടപടി കടുപ്പിക്കുന്നത്. എൻഫോഴ്സ്മെന്റിന് പുറമേ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം തന്നെ പരിശോധനകൾക്കായി തലസ്ഥാനത്തെത്തിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ

കള്ളപ്പണം വെളുപ്പിക്കൽ

2012 മുതൽ 2019വരെയുള്ള കാലയളവിൽ ബിനീഷിന്റെ അക്കൌണ്ടിലേക്ക് എത്തിയ പണവും ആദായ നികുതി റിട്ടേണായി സമർപ്പിച്ച തുകയും തമ്മിലുള്ള കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ബിനീഷിന്റെ കസ്റ്റഡി കാലയളവ് നീട്ടണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ എൻഫോഴ്സ്മെന്റ് ഓഫീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ഐടി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആദായനികുതിയിൽ പാളിച്ചകൾ

ആദായനികുതിയിൽ പാളിച്ചകൾ

ബിനീഷിന്റെ അക്കൌണ്ടിൽ അഞ്ചരക്കോടിയോളം രൂപ വന്നു പോയിട്ടുണ്ടെങ്കിലും ആദായനികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ മൂന്നരക്കോടി രൂപയെന്നാണ് കണക്കിൽ കാണിച്ചിട്ടുള്ളത്. ഓരോ വർഷവും 40 ലക്ഷം രൂപയുടെ അന്തരമാണ് കണക്കുകളിൽ പ്രകടമായിട്ടുള്ളത്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ സമർപ്പിച്ച ആദായനികുതി സംബന്ധിച്ച രേഖകളിലും പൊരുത്തക്കേടുകൾ പ്രകടമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച എൻഫോഴ്സ്മെന്റ് ഇവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തുടർനീക്കങ്ങൾ.

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

Thiruvananthapuram
English summary
Enforcement officials held raid in Six institutions including Taurus Remedies and Car Palace over case against Bineesh Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X