തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാര്യക്ഷമമായ സര്‍വ്വീസ് ഉറപ്പാക്കണം; യാത്രക്കാരെ ഉള്‍പ്പെടുത്തി സര്‍വ്വേ സംഘടിപ്പിച്ച് കെഎസ്ആര്‍ടിസി

Google Oneindia Malayalam News

തിരുവനന്തപുരം; കാര്യക്ഷമമായ സര്‍വ്വീസ് നടത്തുന്നതിന് വേണ്ടി യാത്രക്കാരെ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി സര്‍വ്വേ ആരംഭിക്കുന്നു. കെഎസ്ആര്‍ടിസിയിലെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് സര്‍വ്വേ നടത്തുന്നത്. ഇതില്‍ യാത്രക്കാര്‍ക്ക് ആശയങ്ങളും ആവശ്യങ്ങളും പങ്കുവെക്കാവുന്നതാണ്. കൂടാതെ കെഎസ്ആര്‍ടിസി സേവനങ്ങളില്‍ യാത്രക്കാരുടെ സംതൃപ്തിയും രേഖപ്പെടുത്താം . ഇതില്‍ ആദ്യഘട്ടമായി മെഡിക്കല്‍ കോളേജ്, ഫോര്‍ട്ട് ആശുപത്രി, ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി, പേരൂര്‍ക്കട ആശുപത്രികളിലാണ് സര്‍വ്വെ നടത്തുന്നത്.

ksrtc

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേക്ക് സര്‍വ്വീസ് നടത്താനുള്ള സൗകര്യം ഉണ്ടോ എന്നാണ് ഈ സര്‍വ്വെ കൊണ്ട് പരിശോധിക്കുന്നത്. അടുത്ത ഘട്ടമായി സെക്രട്ടറിയേറ്റ് തുടങ്ങി പബ്ലിക് ഓഫീസുകളിലും, അത് കഴിഞ്ഞ് ജനങ്ങള്‍ കൂടുതല്‍ യാത്രക്ക് ഉപയോ?ഗിക്കുന്ന സ്ഥലങ്ങളിലേക്കുള്ള സര്‍വ്വീസുകളെക്കുറിച്ചുമാണ് സര്‍വ്വെ നടത്തുക. യാത്രക്കാര്‍ ഇടയ്ക്ക് ഇറങ്ങി കയറാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി ഒറ്റ സര്‍വ്വീസ് എങ്ങനെ നടപ്പിലാക്കാം എന്നതിന്റെ പ്രായോ?ഗിക വശങ്ങളാണ് പരിശോധിക്കുന്നത്.

യാത്രക്കാര്‍ക്ക് ബസ് ടെര്‍മിനലുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ നിര്‍ദ്ദേശിക്കാനും അവസരം ഉണ്ട്. കെഎസ്ആര്‍ടിസിയുടെ സേവന നിലവാരം ഉയര്‍ത്തുന്നതിന് യാത്രക്കാരില്‍ നിന്ന് നൂതന ആശയങ്ങളും സര്‍വ്വേയില്‍ ശേഖരിക്കും. കെ. എസ്.ആര്‍. ടി. സി യുടെ സമഗ്ര വികസനമാണ് ഈ പദ്ധതിയുടെ ലക്ഷ്യമിടുന്നതെന്ന് സിഎംഡി അറിയിച്ചു

ആര്‍മി റിക്രൂട്ട്മെന്റ് റാലിക്ക് വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസിആര്‍മി റിക്രൂട്ട്മെന്റ് റാലിക്ക് വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

Thiruvananthapuram
English summary
Ensure efficient service; KSRTC conducted a survey involving passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X